കൊല്ലം : കൊല്ലത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി. 20 കാരിയായ ഐശ്വര്യയെ തൃശ്ശൂരിൽ നിന്നാണ് കണ്ടെത്തിയത്. 18ാം തീയതി രാവിലെ പത്തരയോടെയാണ് ഐശ്വര്യയെ കാണാതായത്.
ത്യശ്ശൂരിലെ മുരിങ്ങൂരിലെ ധ്യാനകേന്ദ്രത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയുള്ളൂ. 18 -ാം തീയതി രാവിലെ 10 മണി വരെ കുട്ടി വീട്ടിലുണ്ടായിരുന്നു. 10 മണിക്ക് ശേഷം ഫോൺ വിളിച്ചപ്പോൾ ഐശ്വര്യ കോൾ എടുത്തില്ല . നിരവധി തവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ശേഷം അയൽക്കാരോട് നോക്കാൻ പറയുകയായിരുന്നു. വീട്ടിൽ പോയി അന്വേഷിച്ചപ്പോഴാണ് കുട്ടി വീട്ടിലിലെന്ന് അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
Discussion about this post