ന്യൂയോര്‍ക്ക്: അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള എക്സിന് പകരമായി ആളുകൾ മൈക്രോ ബ്ലോഗിംഗ് ആപ്പായ ബ്ലൂസ്കൈ തിരഞ്ഞെടുക്കുന്നതായി റിപ്പോര്‍ട്ട്. എക്സ് ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറവും അതേസമയം, ബ്ലൂസ്കൈയില്‍ ഉപഭോക്താക്കളുടെ എണ്ണം കുത്തനെ ഉയരുന്നതുമായ റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വരുന്നത്. ഇതിനോടകം തന്നെ, ബ്ലൂസ്കൈയില്‍ ഉപഭോക്താക്കളുടെ എണ്ണം 20 മില്യണ്‍ കടന്നു. ബ്ലൂസ്കൈ സിഇഒ ജയ് ഗ്രാബറാണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് ജയിച്ചതിന് പിന്നാലെയാണ് എക്സിനെ കൈവിട്ട് ആളുകള്‍ ബ്ലൂസ്കൈ തിരഞ്ഞെടുക്കാന്‍ തുടങ്ങിയത്. ഇതോടെ ഒരു ദിവസം കൊണ്ട് 115,000 എക്സ് അക്കൗണ്ടുകളാണ് ഡീആക്റ്റിവേറ്റ് ചെയ്യപ്പെട്ടത്.
യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ശേഷം ബ്ലൂസ്കൈയുടെ യൂസർമാരില്‍ 500 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയ്ക്ക് പുറമെ ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ബ്ലൂസ്കൈക്ക് കൂടുതല്‍ ഉപഭോക്താക്കളുള്ളത്.
Discussion about this post