റഷ്യയുടെ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പ്രാണവായു ചോരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് പരിഹരിക്കാനായി ശാസ്ത്രജ്ഞര്‍ സന്നദ്ധരായി മുന്നോട്ടുവരുമ്പോഴും നാസയിലെയും റോസ്‌കോസ്മോസിലെയും ഉദ്യോഗസ്ഥര്‍ പ്രശ്‌നത്തിന്റെ തീവ്രതയെക്കുറിച്ച് പരസ്പരം വിയോജിക്കുന്ന അവസ്ഥയിലാണ്.
ഒരു ഫുട്‌ബോള്‍ മൈതാനത്തിന് തുല്യമായ വലിപ്പമുള്ള ഈ ബഹിരാകാശ നിലയത്തില്‍ വായു നിറച്ചിട്ടുണ്ട്.
ബഹിരാകാശ വാഹനങ്ങള്‍ ലാന്‍ഡ് ചെയ്യുന്ന ഡോക്കിംഗ് പോര്‍ട്ടിലേക്ക് റഷ്യന്‍ മൊഡ്യൂളായ സ്വെസ്ദയെ ബന്ധിപ്പിക്കുന്ന ഒരു തുരങ്കത്തില്‍ 2019-ലാണ് ചോര്‍ച്ച തിരിച്ചറിഞ്ഞത്.
നാസയുടെ ഓഫീസ് ഓഫ് ഇന്‍സ്പെക്ടര്‍ ജനറലിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ബഹിരാകാശ നിലയം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി ഇതുമാറിയിരിക്കുകയാണ്.
എന്നാല്‍ ഈ ചോര്‍ച്ച മൂലം ഭയക്കേണ്ടതില്ലെന്നാണ് റഷ്യയുടെ അഭിപ്രായം. അത് അത്ര അസ്വഭാവികമല്ലെന്നും അവര്‍ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ അത് സുരക്ഷിതമല്ലെന്ന് യുഎസ് വിശ്വസിക്കുന്നു, പക്ഷേ റഷ്യയെ തൃപ്തിപ്പെടുത്താന്‍ ഞങ്ങള്‍ക്ക് അത് തെളിയിക്കാന്‍ കഴിയില്ലെന്ന് പ്രതികരിച്ചിരിക്കുകയാണ് നാസ.
ഈ വര്‍ഷം സെപ്റ്റംബറില്‍ റഷ്യയില്‍ നടന്ന ഒരു മീറ്റിംഗിന് ശേഷവും ഈ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നു. ബഹിരാകാശ പേടകത്തില്‍ നിന്ന് ചരക്ക് അണ്‍പാക്ക് ചെയ്യാന്‍ തുറക്കാവുന്ന സമയങ്ങളില്‍ ഒഴികെ, എല്ലാ സമയത്തും ചോര്‍ച്ചയുള്ള ഭാഗം അടച്ച് സൂക്ഷിക്കുന്നത് പോലുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലയത്തിലെ വിള്ളലുകള്‍ ‘വളരെ ചെറുതാണ്, നഗ്‌നനേത്രങ്ങള്‍ കൊണ്ട് ദൃശ്യമാകില്ല, അവയ്ക്ക് സമീപം പൈപ്പ് ലൈനുകള്‍ ഉള്ളതിനാല്‍ ഈ പ്രദേശങ്ങളിലേക്ക് ഡയഗ്‌നോസ്റ്റിക് ഉപകരണങ്ങള്‍ ലഭിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു’ എന്ന് നാസ ഒരു പ്രസ്താവനയില്‍ അറിയിച്ചു. വരും ദിനങ്ങളില്‍ ഇത് പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സജീവമാക്കാനൊരുങ്ങുകയാണ് നാസ.
Discussion about this post