ന്യൂഡൽഹി : ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങളിൽ പിന്നീട് പീഡന ആരോപണമുയർത്തുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി . പ്രണയം വിവാഹത്തിൽ എത്താതെ തെറ്റി പിരിയുന്ന സംഭവങ്ങളിൽ ക്രിമിനൽ കേസ് നൽകുന്നത് ശരിയല്ല എന്ന് കോടതി പറഞ്ഞു. 2019 ലെ ഡൽഹിയിൽ നിന്നുള്ള കേസിലാണ് കോടതിയുടെ ഉത്തരവ്.
രോഹണി സ്വദേശിയായ യുവതി ഡൽഹിയിലെ യുവാവിനെതിരായുള്ള ബലാത്സംഗ പരാതി റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ ഈ നടപടി . യുവാവിനെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും പിന്നീട് കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നെയും ബലാത്സംഗം ചെയ്തു എന്നായിരുന്നു കേസ്. ഈ കേസിനെതിരെ യുവാവ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അനുകൂല വിധി നൽകിയില്ല. ഇതിനെതിരെ യുവാവ് സുപ്രീം കോടതിയിൽ ഹർജി നൽകുകയായിരുന്നു. ജസ്റ്റിസ് നാഗരത്‌ന അടങ്ങിയ ബെഞ്ചാണ് കേസ് നിലനിൽകില്ല എന്ന നിരീക്ഷണം പങ്കുവച്ചിരിക്കുന്നത്. വിധി പറയുന്നതിനൊപ്പം നിർണായകമായ നിരീക്ഷണങ്ങളും നടത്തി.
പ്രണയ ബന്ധങ്ങൾ വിവാഹത്തിലേക്ക് എത്താതെ തെറ്റിപ്പിരിയുമ്പോൾ ക്രിമിനൽ കേസുകൾ നൽകുന്നത് ശരിയല്ല എന്നാണ് കോടതിയുടെ പ്രധാന നിരീക്ഷണം. കൂടാതെ പരാതി അവിശ്വസനീയമാണ് . ഇരുവരും തമ്മിൽ ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധം നടന്നത്. ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾക്കിടയിലും കൂടിക്കാഴ്ചകൾ നടന്നിരുന്നു എന്നും കോടതി കണ്ടെത്തി. പ്രണയബന്ധത്തിൽ നടന്ന ലൈംഗിക ബന്ധമാണ് പിരിഞ്ഞ ശേഷം കേസായി പുറത്ത് വന്നത്. വിവാഹ വാഗ്ദാനം നൽകിയാണ് ബന്ധം തുടങ്ങിയത് എന്നതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.
Discussion about this post