വേവിച്ച അരി, അഥവാ ചോറ് ശ്രദ്ധാപൂര്‍വം സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്, അല്ലെങ്കില്‍ ഭക്ഷ്യവിഷബാധ അടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇത് ഒഴിവാക്കാന്‍ ചോറ് എപ്പോഴും ഫ്രിജില്‍ വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കുക. ശരിയായ ഊഷ്മാവില്‍ സൂക്ഷിച്ചാല്‍ വേവിച്ച അരി മൂന്ന് നാല് ദിവസം വരെ ഫ്രഷ് ആയി സൂക്ഷിക്കാം. പാകം ചെയ്ത അരി അഞ്ച് ഡിഗ്രി സെല്‍ഷ്യസിലോ അതില്‍ കുറവോ താപനിലയില്‍ സൂക്ഷിക്കണം. കൂടാതെ, കഴിക്കും മുമ്പ് ശരിയായി ചൂടാക്കാനും ശ്രദ്ധിക്കണം.
ചോറ് ഇങ്ങനെ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
ആദ്യം ഒരു പരന്ന പാത്രത്തില്‍ ചോറെടുത്ത് നിരത്തി ഫാനിന് ചുവട്ടിലോ ജനലിനരികിലോ വെക്കുക. ഇതിലെ ഈര്‍പ്പം കളയാനാണ് ഇത്. ഏകദേശം രണ്ടുമണിക്കൂര്‍ ഇരുന്നാല്‍ ഈര്‍പ്പം മാറികിട്ടും.
എയര്‍ടൈറ്റ് കണ്ടൈനറില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക, തുറന്ന് ഇരുന്നാല്‍ ഫ്രിഡ്ജിലെ മണങ്ങള്‍ പോലും ഈ ചോറിലേക്ക് വലിച്ചെടുക്കപ്പെടും.
പാചകം ചെയ്ത് രണ്ടുമണിക്കൂറിനുള്ളില്‍ ചോറ് ഫ്രിഡ്ജില്‍ വെക്കുന്നതാണ് നല്ലത്. ഇങ്ങനെ സൂക്ഷിച്ചാല്‍ 3-4 ദിവസം കേടുകൂടാതെയിരിക്കും.
ചെറിയ ഭാഗങ്ങളാക്കി തിരിച്ച് ചോറ് ഫ്രീസ് ചെയ്തും സൂക്ഷിക്കാവുന്നതാണ്. ഇത് സിപ് ബാഗുകളിലോ ബോക്‌സുകളിലോ സൂക്ഷിക്കാം.
ചോറ് വീണ്ടും ചൂടാക്കുമ്പോള്‍ അതിലേക്ക് അല്‍പ്പം വെള്ളം തളിക്കുന്നതും നല്ലതാണ്.
Discussion about this post