ഡിജിറ്റൽ വാച്ച് വ്യവസായത്തിൽ അഞ്ചു പതിറ്റാണ്ടുകൾ തികക്കുകയാണ് പ്രമുഖ വാച്ച് ബ്രാൻഡ് ആയ കാസിയോ. 50-ാം വാർഷികത്തിൻ്റെ സ്മരണയ്ക്കായി കാസിയോ അതിൻ്റെ ആദ്യത്തെ സ്മാർട്ട് റിംഗ് പുറത്തിറക്കി. CRW-001-1JR എന്നാണ് കാസിയോയുടെ ആദ്യ സ്മാർട്ട് റിങ്ങിന് പേര് നൽകിയിരിക്കുന്നത്. നിരവധി സ്പെഷൽ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുള്ള ഈ സ്മാർട്ട് റിങ്ങിന്റെ ആദ്യ വില്പന ഡിസംബറിൽ ജപ്പാനിൽ വച്ചായിരിക്കും നടക്കുക.
128 ഡോളർ ആണ് കാസിയോയുടെ ഈ സ്‌മാർട്ട് റിംഗിന് വില വരുന്നത്. റെട്രോ എൽസിഡി സ്‌ക്രീൻ, സ്റ്റോപ്പ് വാച്ച്, ഫ്ലാഷ് അലാം , രണ്ട് വർഷത്തെ ബാറ്ററി ലൈഫ് എന്നിവയാണ് റിംഗ് നൽകുന്ന വാഗ്ദാനങ്ങൾ. ഒരു ഇഞ്ച് വ്യാസമുള്ള CRW-001-1JR-ൽ മണിക്കൂറുകളും മിനിറ്റുകളും സെക്കൻഡുകളും പ്രദർശിപ്പിക്കാൻ കഴിവുള്ള ഒരു റെട്രോ ആറ്-സെഗ്‌മെൻ്റ് LCD സ്‌ക്രീനും സജ്ജീകരിച്ചിട്ടുണ്ട്.
അധിക ഫീച്ചറുകൾ ആക്സസ് ചെയ്യാനുള്ള മൂന്ന് ഫംഗ്ഷണൽ ബട്ടണുകളും ഈ സ്മാർട്ട് റിംഗിലുണ്ട്. നീണ്ട ബാറ്ററി ലൈഫും
സ്‌മാർട്ട് റിംഗിൻ്റെ സ്‌ക്രീനിൽ ബിൽറ്റ്-ഇൻ ലൈറ്റും ശബ്ദമുണ്ടാക്കുന്നതിനുപകരം ഡിസ്‌പ്ലേ പ്രകാശിപ്പിക്കുന്ന അലാം ഫീച്ചറും ആണ് മറ്റു സവിശേഷതകൾ. ആവശ്യമുള്ളപ്പോൾ എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാവുന്ന ബാറ്ററിയാണ് കാസിയോ ഈ സ്മാർട്ട് റിങ്ങിൽ നൽകിയിരിക്കുന്നത്.
Discussion about this post