കുടിവെള്ളത്തിലും പൈപ്പ് വെള്ളത്തിലും ശുദ്ധീകരിക്കുന്നതിനായി ചേര്‍ക്കുന്ന രാസവസ്തുക്കള്‍ നമുക്ക് തന്നെ പണി തന്നാലോ. ഇത്തരത്തിലുള്ള ഒരു കണ്ടെത്തലാണ് ഇപ്പോള്‍ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുന്നത്. യുഎസിലെ മൂന്നിലൊന്ന് ആളുകളും മാരകമായ രാസവസ്തു കലര്‍ന്ന ജലമാണ് ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തല്‍.
ക്ലോറിനും അമോണിയയും കലര്‍ത്തി രൂപപ്പെടുന്ന രാസവസ്തുവായ ക്ലോറാമൈന്‍ ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കുമ്പോള്‍ ‘ക്ലോറോണിട്രാമൈഡ് അയോണ്‍’ എന്ന് പേരുള്ള ഒരു പദാര്‍ഥം ഉല്‍പ്പാദിപ്പിക്കപ്പെടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. മുനിസിപ്പല്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് സിസ്റ്റങ്ങളില്‍ വൈറസുകളെയും ബാക്ടീരിയകളെയും കൊല്ലാന്‍ ക്ലോറാമൈന്‍ ഉപയോഗിക്കാറുണ്ട്.
ക്ലോറോണിട്രാമൈഡ് അയോണിന് മറ്റ് വിഷ തന്മാത്രകളുമായി സാമ്യമുണ്ട്,’ ഏഴ് സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന 10 യുഎസ് ക്ലോറിനേറ്റഡ് കുടിവെള്ള സംവിധാനങ്ങളിലെ 40 സാമ്പിളുകളില്‍ നിലവില്‍ ഈ രാസവസ്തു കണ്ടെത്തിയിട്ടുണ്ട്. ക്ലോറാമൈന്‍ ക്ഷയിക്കുമ്പോള്‍ ക്ലോറോണിട്രാമൈഡ് അയോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ രീതിയിലൂടെ ശുദ്ധീകരിക്കുന്ന എല്ലാ കുടിവെള്ളത്തിലും ഇത് കാണപ്പെടാന്‍ സാധ്യതയുണ്ട്,
”ഇത് വളരെ ചെറിയ ഒരു തന്മാത്രയാണ്, ഇക്കാരണത്താല്‍ ഇത് നേരിട്ട് കോശങ്ങളിലേക്കും പ്രവേശിക്കാം. അണുവിമുക്തമാക്കിയ വെള്ളം കുടിക്കുന്നവരില്‍ ചില അര്‍ബുദങ്ങളുടെ നിരക്ക് വര്‍ദ്ധിക്കുന്നതും ഇതും തമ്മില്‍ ബന്ധമുണ്ടെന്ന് ഇപ്പോള്‍ തെളിയുന്നതെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
Discussion about this post