സ്വിഗ്ഗിയില്‍ നിന്ന് കോണ്ടം ഓര്‍ഡര്‍ ചെയ്തതിന് പിന്നാലെയുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ടുള്ള യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു. വൈകുന്നേരം നൈനിറ്റാളിലേക്കുള്ള ബസില്‍ യാത്ര പോകേണ്ടതുണ്ടായിരുന്നത് കൊണ്ട് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടില്‍ നിന്ന് കോണ്ടം വാങ്ങാന്‍ യുവാവ് തീരുമാനിക്കുകയായിരുന്നു.
എന്നാല്‍, അത് തനിക്ക് ഒരിക്കലും പരിഹരിക്കാനാവാത്ത നാണക്കേട് ഉണ്ടാക്കിയതായി ഡല്‍ഹി സ്വദേശിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വിവരിക്കുന്നു. സാധനം ഡെലിവറിക്കായി വന്നപ്പോള്‍ ഓഫീസിലെ റിസപ്ഷനില്‍ വയ്ക്കാന്‍ യുവാവ് ഡെലിവറി ബോയിയോട് ആവശ്യപ്പെട്ടു. എന്നാല്‍, അത് വാങ്ങുന്നതിന് വന്നപ്പോഴുള്ള കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. കോണ്ടമാണെന്ന് പുറമേയ്ക്ക് കാണുന്ന വിധത്തിലുള്ള കവറിലായിരുന്നു അതുണ്ടായിരുന്നത്. അക്ഷരാര്‍ഥത്തില്‍ ‘സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ട് എന്നെ തകര്‍ത്തു കളഞ്ഞു’ എന്ന് റെഡ്ഡിറ്റില്‍ പങ്കുവെച്ച പോസ്റ്റില്‍ യുവാവ് ആരോപിച്ചു.
”സാധാരണ ബ്ലിന്‍കിറ്റില്‍ നിന്നാണ് ഞാന്‍ അത് വാങ്ങാറ്. അവര്‍ ബ്രൗണ്‍ നിറമുള്ള കവറിലാണ് അത് പാക്ക് ചെയ്ത് അയക്കാറുമുണ്ട്. എന്നാല്‍ ഇത്തവണ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടില്‍ ഓഫീസിലെ അഡ്രസ്സിലാണ് ഞാന്‍ അത് വാങ്ങിയയത്. ബ്ലിന്‍കിറ്റിലെ അതേ പാക്കേജ് അവരും ചെയ്യുമെന്ന ധാരണയിലാണ് ഞാന്‍ വാങ്ങിയത്. റിസപ്ഷനില്‍ അത് വയ്ക്കാന്‍ ഞാന്‍ ഡെലിവറി ഏജന്റിനോട് ആവശ്യപ്പെട്ടു. എന്നാല്‍, എന്നെ പേടിപ്പിച്ചുകൊണ്ട് അവിടെ റിസപ്ഷനിസ്റ്റിന്റെ മുന്നില്‍ എല്ലാവര്‍ക്കും കാണാവുന്ന വിധത്തില്‍ അത് ഉപേക്ഷിച്ച് ഡെലിവറി ഏജന്റ് പോയി. ഇപ്പോള്‍ ഓഫീസ് ജോലിക്കിടെ ഞാന്‍ സെക്സ് ചെയ്യുന്നുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ കരുതുന്നുണ്ടാകാം,” യുവാവ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഈ യുവാവിനുണ്ടായ അനുഭവം അല്‍പം ഭേദമാണെന്ന് മറ്റൊരാള്‍ പറഞ്ഞു. ആമസോണില്‍ നിന്ന് ഒരിക്കല്‍ കോണ്ടം വാങ്ങിയപ്പോള്‍ തനിക്ക് ഇതിനേക്കാള്‍ മോശം അനുഭവമാണ് ഉണ്ടായതെന്നും യാതൊരു പാക്കേജുമില്ലാതെയാണ് അത് ഡെലിവറി ചെയ്തതെന്നും വീട്ടുജോലിക്കാരിയാണ് ് വാങ്ങി വെച്ചതെന്നുമായിരുന്നു അയാള്‍ പറഞ്ഞത്.
Discussion about this post