മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഒരു ദിവസം മാത്രം ബാക്കിനിൽക്കെ രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെക്കും വക്കീൽ നോട്ടീസ്. ബിജെപി നേതാവ് വിനോദ് താവ്‌ഡെയാണ് അപവാദ പ്രചാരണം നടത്തിയതിന് കോൺഗ്രസ് നേതാക്കൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോയത്. തെറ്റായതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ചതിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മാപ്പ് പറയണമെന്നാണ് താവ്‌ഡെയുടെ ആവശ്യം .
വോട്ടർമാരെ ആകർഷിക്കാൻ 5 കോടി രൂപ വിതരണം ചെയ്‌തെന്ന ബഹുജൻ വികാസ് അഘാഡി തവ്‌ഡെയെ കുറ്റപ്പെടുത്തിയതിനെ തുടർന്നാണിത്. നവംബർ 19-ന് അദ്ദേഹം ഉണ്ടായിരുന്ന മുംബൈ നഗരപ്രാന്തത്തിലെ ഒരു ഹോട്ടൽ മുറിയിലേക്ക് ബഹുജൻ വികാസ് അഘാഡിയുടെ അംഗങ്ങൾ അതിക്രമിച്ചു കയറുകയായിരുന്നു.
സംസ്ഥാനത്ത് നവംബർ 20ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ബി ജെ പി പണം ഉപയോഗിച്ചെന്ന് ഖാർഗെയും രാഹുൽ ഗാന്ധിയും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റും പ്രചരിപ്പിച്ചിരുന്നു . തങ്ങൾ കെട്ടിച്ചമച്ച തികച്ചും തെറ്റായ കഥയാണ് തങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് മൂവർക്കും കൃത്യമായ ബോധ്യം ഉണ്ടായിരുന്നുവെന്ന് താവ്‌ഡെ അയച്ച വക്കീൽ നോട്ടീസ് അവകാശപ്പെട്ടു.
Discussion about this post