ലക്‌നൗ: ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്ത് വരുമ്പോൾ സംസ്ഥാനത്തും ശക്തമായ പ്രകടനം കാഴ്ചവച്ച് ബിജെപി. ആകെ തിരഞ്ഞെടുപ്പ് നടന്ന 9 സീറ്റിൽ ഏഴിലും ബിജെപി ലീഡ് ചെയ്യുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. രണ്ടിടത്ത് മാത്രമാണ് അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടി ഭേദപ്പെട്ട മസ്തരം കാഴ്ച വയ്ക്കുന്നത്.
ഉപതിരഞ്ഞെടുപ്പിൽ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി 90 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്, ഇതിൽ 11 പേർ വനിതാ സ്ഥാനാർത്ഥികളാണ്.കഠേഹാരി, മീരാപ്പൂർ, കുന്ദർക്കി, ഗാസിയ ബാദ്, ഖൈർ, മജവാൻ, ഫുൽപൂർ മണ്ഡലങ്ങളിൽ ബിജെപി ലീഡ് ചെയ്യുന്നു. കർഹാൽ, സിഷാമൗ മണ്ഡലങ്ങളിൽ സമാജ് വാദി പാർട്ടിയാണ് മുന്നിൽ. ഇരുപാർട്ടികൾക്കും ലീഡ് ചെയ്യുന്ന സ്ഥലങ്ങളിൽ വ്യക്തമായ മുൻതൂക്കമുണ്ട്.
20 മുതൽ 32 റൗണ്ടുകൾ വരെയാണ് വോട്ടെണ്ണൽ പ്രക്രിയയിൽ ഉള്ളത്. വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷയ്ക്കായി ത്രിതല സുരക്ഷാ ക്രമീകരണമാണ് ഏർപ്പെടുത്തിയിരുന്നത്.403 അംഗ നിയമസഭയിൽ കാര്യമായ മാറ്റം വരുത്തുന്നതല്ല തിരഞ്ഞെടുപ്പ് ഫലമെങ്കിലും ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള അഭിമാന പോരാട്ടമായാണ് ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. നിലവിൽ ബിജെപിക്ക് 251 സീറ്റും എസ്പിക്ക് 105 സീറ്റുമാണ് ഉത്തർ പ്രദേശ് നിയമസഭയിൽ ഉള്ളത്.
Discussion about this post