Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പൊതുസ്ഥലങ്ങളിൽ വിഷപ്രയോഗം, ലക്ഷ്യം കൂട്ടക്കുരുതി; ഐഎസ് ഐഎസ് ബയോ ഭീകരാക്രമണ പദ്ധതി പൊളിച്ച് എൻഐഎ, കുറ്റപത്രം സമർപ്പിച്ചു

by Brave India Desk
May 6, 2026, 05:15 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പൊതുസ്ഥലങ്ങളിൽ വിഷപ്രയോഗത്തിലൂടെ കൂട്ടക്കുരുതി നടത്താൻ പദ്ധതിയിട്ട ഐഎസ് ഐഎസ് (ISIS) ബയോ-ഭീകരവാദ ഗൂഢാലോചനക്കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഹൈദരാബാദ് സ്വദേശിയായ ഡോക്ടർ മൊയ്‌നുദ്ദീൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് എൻഐഎ കുറ്റപത്രം നൽകിയത്. ആഗോളതലത്തിലുള്ള ഐഎസ് ഐഎസ് ഹാൻഡ്‌ലർമാരുടെ നിർദ്ദേശപ്രകാരം ഇന്ത്യയിൽ വലിയ തോതിലുള്ള ബയോ-ഭീകരവാദം നടപ്പിലാക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് അന്വേഷണ ഏജൻസി കണ്ടെത്തി. ഗുജറാത്ത് എടിഎസ് (ATS) അവസാന നിമിഷം നടത്തിയ ഇടപെടലിലൂടെയാണ് രാജ്യം കണ്ടേക്കാവുന്ന ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്ന് ഒഴിവായത്. ഉത്തർപ്രദേശ് സ്വദേശികളായ ആസാദ്, മുഹമ്മദ് സുഹൈൽ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

വണക്കെണ്ണ കുരുവിൽ (Castor seeds) നിന്ന് സ്വാഭാവികമായി വേർതിരിച്ചെടുക്കുന്ന ‘റൈസിൻ’ (Ricin) എന്ന മാരക വിഷാംശം ഉപയോഗിച്ച് പൊതുസ്ഥലങ്ങളിലും ജനങ്ങൾ കൂടുന്ന ഇടങ്ങളിലും വിഷപ്രയോഗം നടത്താനായിരുന്നു ഭീകരരുടെ നീക്കം. ചൈനയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ഡോ. മൊയ്‌നുദ്ദീൻ തന്റെ ഹൈദരാബാദിലെ വീട് തന്നെ വിഷം നിർമ്മിക്കാനുള്ള ലബോറട്ടറിയാക്കി മാറ്റുകയായിരുന്നു. ആക്രമണം വിജയിപ്പിച്ചാൽ മൊയ്‌നുദ്ദീനെ ദക്ഷിണേഷ്യയിലെ ഐഎസ് ഐഎസ് ‘അമീർ’ ആക്കാമെന്നായിരുന്നു വിദേശ ഹാൻഡ്‌ലർമാരുടെ വാഗ്ദാനം. 2025 നവംബറിൽ ഒരു ടോൾ പ്ലാസയിൽ വെച്ച് മാരകായുധങ്ങളും നാല് ലിറ്റർ വണക്കെണ്ണയും മറ്റ് ഡിജിറ്റൽ തെളിവുകളുമായി മൊയ്‌നുദ്ദീനെ പിടികൂടിയതോടെയാണ് ഗൂഢാലോചന പുറത്തുവന്നത്.

Stories you may like

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

‘പ്രധാനമന്ത്രിയുടെ പേര് കേട്ടപ്പോൾ സഹിഷ്ണുത അസ്തമിച്ചു; ഡൽഹിയിൽ മോദിക്ക് ജയ് വിളിച്ച യുവാവിനെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ‘ഇൻഡി’ സഖ്യക്കാർ!’

കേസിലെ മറ്റ് പ്രതികളായ ആസാദും സുഹൈലും വിദേശ ഹാൻഡ്‌ലർമാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നും ആയുധങ്ങളും പണവും കൈമാറുന്നതിൽ നിർണ്ണായക പങ്കുവഹിച്ചതായും എൻഐഎ കണ്ടെത്തി. ഭീകരപ്രവർത്തനത്തിനായി യുവാക്കളെ റിക്രൂട്ട് ചെയ്യുക, ഐഎസ് ഐഎസ് പതാകകൾ നിർമ്മിക്കുക, രഹസ്യമായി ആയുധങ്ങൾ എത്തിക്കുക തുടങ്ങിയ ചുമതലകളാണ് ഇവർ നിർവ്വഹിച്ചിരുന്നത്. 2026 ജനുവരിയിൽ എൻഐഎ ഏറ്റെടുത്ത കേസിൽ മാരകമായ ജൈവായുധ പ്രയോഗത്തിനുള്ള തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കെമിക്കൽ വെപ്പൺസ് കൺവെൻഷൻ നിരോധിച്ച പട്ടികയിലുള്ള മാരക വിഷമാണ് റൈസിൻ. ഭീകരവാദികൾക്ക് ആയുധം എത്തിച്ചതിനും പണം കൈമാറിയതിനും കൃത്യമായ തെളിവുകൾ ഉണ്ടെന്ന് എൻഐഎ പ്രസ്താവനയിൽ വ്യക്തമാക്കി. പ്രതികൾക്കെതിരെ ഭീകരവിരുദ്ധ നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

Tags: NIAjihadi bio-terrorism
Share
Tweet
Send
Share

Latest stories from this section

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘പാകിസ്താന്റെ വമ്പൻ ചാരക്കണി തകർത്തെറിഞ്ഞ് ഇന്ത്യ; നാവികസേനയെ ലക്ഷ്യമിട്ട ‘ഹണിട്രാപ്പ്’ ശൃംഖലയെ തുരത്തി സുരക്ഷാ ഏജൻസികൾ!’

‘പാകിസ്താന്റെ വമ്പൻ ചാരക്കണി തകർത്തെറിഞ്ഞ് ഇന്ത്യ; നാവികസേനയെ ലക്ഷ്യമിട്ട ‘ഹണിട്രാപ്പ്’ ശൃംഖലയെ തുരത്തി സുരക്ഷാ ഏജൻസികൾ!’

Latest News

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

ധോണിയെ ആളുകൾ  വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

ധോണിയെ ആളുകൾ വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies