മനുഷ്യരിലെ കാല്‍വിരലുകളിലെ നഖങ്ങള്‍ വലിയൊരു പരിണാമ ചരിത്രത്തെയാണ് അടയാളപ്പെടുത്തുന്നതെന്ന് ഗവേഷകര്‍. മൂര്‍ച്ചയുള്ളതും വളഞ്ഞതുമായ നഖങ്ങള്‍ക്കോ കുളമ്പുകള്‍ക്കോ പകരമായി വിരലുകളുടെ മുകള്‍ഭാഗം മാത്രം മൂടുന്ന ഇരട്ട-ലയര്‍ കെരാറ്റിന്‍ നഖങ്ങള്‍. പ്രൈമേറ്റുകള്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള നഖമുള്ളൂ,’എല്ലാ പ്രൈമേറ്റുകളുടെയും പൊതു പൂര്‍വ്വികര്‍ക്ക് നഖങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഫോസില്‍ രേഖകളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ആവശ്യമില്ലെങ്കിലും മനുഷ്യരില്‍ ഈ നഖങ്ങള്‍ ഇത്ര കാലം പിന്നിട്ടിട്ടും നിലനിന്നത് എന്തുകൊണ്ടാണ്.
പ്രൈമേറ്റുകളുടെ മരം കയറലുമായാണ് ഇതിന് ബന്ധമുള്ളത്. പ്രൈമേറ്റുകള്‍ മുഴുവന്‍ കാലുകളും കൈകളും ആശ്രയിച്ചാണ് മരം കയറിയിരുന്നത്. അന്ന് കൂര്‍ത്ത , അള്ളിപ്പിടിക്കാവുന്ന നഖങ്ങളായിരുന്നു ഇവയ്ക്ക് ഉണ്ടായിരുന്നത്. പിന്നീട് മരംകയറല്‍ കുറയ്ക്കുകയും ഗുഹകളിലും പിന്നിട് സ്വന്തമായി നിര്‍മ്മിച്ച വീടുകളിലും താമസിച്ച ഇവരില്‍ നിന്ന് കാലങ്ങള്‍കൊണ്ട് ഈ നഖത്തിന്റെ സവിശേഷതകള്‍ അപ്രത്യക്ഷമായിത്തീരുന്നു.
കൂടാതെ മനുഷ്യരുടെ പൂര്‍വ്വികര്‍ ഇരുകാലില്‍ സഞ്ചരിക്കുന്നവരായി മാറിയതിനാല്‍ പാദങ്ങള്‍ക്ക് ഗണ്യമായ മാറ്റങ്ങളുണ്ടായി, ഇന്ന് മനുഷ്യരില്‍ നഖങ്ങള്‍ വേറിട്ട സേവനങ്ങളാണ് ചെയ്യുന്നത്.
ചര്‍മ്മത്തിന്റെ അതേ തരത്തിലുള്ള കോശങ്ങള്‍ കൊണ്ട് തന്നെയാണ് നഖങ്ങളും രൂപപ്പെട്ടിരിക്കുന്നത്്, മുറിവുകള്‍, അണുബാധകള്‍, കാല്‍വിരലുകള്‍ക്കുള്ള മറ്റ് കേടുപാടുകള്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കാന്‍ ഇവ ഒരു കവചമായി പ്രവര്‍ത്തിക്കുന്നു.
മാത്രമല്ല കാല്‍വിരലുകളുടെ നഖങ്ങള്‍ വിലയിരുത്തുന്നത് ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുകയും ചെയ്യുന്നു നിറം, ഘടന, ആകൃതി എന്നിവയിലെ പ്രത്യേകതകള്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, തൈറോയ്ഡ്, കരള്‍ രോഗങ്ങള്‍ തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
Discussion about this post