മുംബൈ : മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞാലുടൻ എംഎൽഎമാരെ ഹോട്ടലിലേക്കു മാറ്റാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയായ മഹാ വികാസ് അഘാഡി . അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, ജി പരമേശ്വര എന്നിവരെ നിരീക്ഷകരായി കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ചിരിക്കുന്നത്.
എക്‌സിറ്റ് പോൾ ഫലങ്ങൾ ഏറെയും ബിജെപി ശിവസേന (ഷിൻഡെ), എൻസിപി (അജിത്) വിഭാഗങ്ങൾ ഉൾപ്പെടുന്ന മഹായുതിക്ക് (എൻഡിഎ) ഭരണത്തുടർച്ച പ്രവചിരുന്നത്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളെയും കടത്തിവെട്ടിയാണ് മഹാരാഷ്ട്രയിൽ മഹായുതി കുതിക്കുന്നത്. മഹായുതി 118 മുതൽ 175 വരെ സീറ്റുകൾ നേടുമെന്നായിരുന്നു പ്രവചനം.
288 സീറ്റുകളിൽ 221ഇടത്തും എൻഡിഎ സഖ്യം വ്യക്തമായ വോട്ട് വിഹിതത്തോടെ മുന്നിലാണെന്നാണ് റിപ്പോർട്ടുകൾ. കേവലഭൂരിപക്ഷത്തിനും അപ്പുറമാണ് മഹാരാഷ്ട്രയിൽ കാവിതരംഗത്തിന്റെ തേരോട്ടം . 149 ഇടത്ത് മത്സരിച്ച ബിജെപി 97 ലധികം സീറ്റുകളിലും 81 ഇടത്ത് മത്സരിച്ച ശിവസേന ഷിൻഡെ വിഭാഗം 50 ഇടത്തും 59 ഇടത്ത് മത്സരിച്ച എൻസിപി അജിത് പവാർ പക്ഷം 31 ഇടത്തും ലീഡ് ചെയ്യുന്നുണ്ട്.
Discussion about this post