മുംബൈ : മഹായുതിയുടെ മഹാവിജയത്തിന് സ്ത്രീകൾക്കും കർഷകർക്കും പ്രത്യേക നന്ദി പറഞ്ഞ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. പ്രവചനങ്ങൾ പ്രകാരം മഹായുതി 224 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. ഇതൊരു വൻ വിജയമാണ് . സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘ഇതൊരു തകർപ്പൻ വിജയമാണ്. മഹായുതിക്ക് തകർപ്പൻ വിജയം ലഭിക്കുമെന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും ഞാൻ നന്ദി പറയുന്നു. മഹായുതി പാർട്ടികളുടെ എല്ലാ പ്രവർത്തകർക്കും നന്ദി’ എന്ന് ഏകനാഥ് ഷിൻഡെ പറഞ്ഞു.
288 അംഗ അസംബ്ലിയിൽ മഹായുതി 224 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ) 53 സീറ്റുകളിൽ ലീഡ് നേടി ബഹുദൂരം പിന്നിലാണ് .
അന്തിമ ഫലം വരട്ടെ… പിന്നെ, നമ്മൾ ഒരുമിച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചതുപോലെ, മൂന്ന് പാർട്ടികളും ഒരുമിച്ച് ഇരുന്നു തീരുമാനമെടുക്കുമെന്ന് അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ചോദിച്ചപ്പോൾ ഏകനാഥ് ഷിൻഡെ വ്യക്തമാക്കി.
Discussion about this post