ഭക്ഷണശാലയുടെ മുന്നിൽ നിന്ന് തെറി പറയുന്ന വിനായകന്റെ വീഡിയോയാണ് ഇപ്പോൾ സമുഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. ആരോ ഫോണിൽ പകർത്തിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഗോവയിലാണ് സംഭവം.
ഇംഗ്ലീഷിലാണ് വിനായകൻ തെറി വിളിക്കുന്നത്. ഒരാളോട് കൈ ചൂണ്ടി സംസാരിക്കുന്നതും വീഡിയോയിൽ കാണാം.വളരെപ്പെട്ടൊന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഇത് സിനിമാ ഷൂട്ടിംഗ് ആണോ എന്നാണ് പലരും ചോദിക്കുന്നത്. നടൻ മദ്യപിച്ചിട്ടുണ്ടായിരിക്കാമെന്നും മദ്യലഹരിയിൽ കാട്ടിക്കൂട്ടുന്നതാകാമെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട് .
വ്യക്തിപരമായ കാര്യങ്ങൾക്കായാണ് വിനായകൻ ഗോവയിൽ പോയത് എന്നാണ് വിവരം. ഭക്ഷണശാലയിലെ ആളുകളുമായി എന്തിനാണ് വാക്ക് തർക്കമുണ്ടായത് എന്ന് വ്യക്തമല്ല. ഇടയ്ക്കിടെ വിവാദങ്ങളിൽ പെടുന്ന നടനാണ് വിനായകൻ. മദ്യപിച്ച് പൊതു സ്ഥലത്ത് ബഹളം വെച്ചതിന് ഹൈദരാബാദ് പോലീസ് അടുത്തിടെ നടനെതിരെ കേസെടുത്തിരുന്നു.
Discussion about this post