മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധവൻ. മലയാളിത്തനിമയുള്ള സൗന്ദര്യമെന്നാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കുന്നത്. ഒരു കാലത്ത് കേരളീയരുടെ സൗന്ദര്യസങ്കൽപ്പമായിരുന്നു കാവ്യ.ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ കാവ്യ കലോത്സവങ്ങളിൽ കലാതിലകമായിരുന്നു. അങ്ങനെയാണ് സിനിമയിലേക്ക് നായികയായി ഉള്ള എൻട്രി.അഞ്ചാം വയസ് മുതൽ ആരംഭിച്ച അഭിനയജീവിതം മൂന്ന് പതിറ്റാണ്ടോളം തുടർന്ന കാവ്യ, സിനിമയ്ക്കായി പഠനം പോലും മാറ്റിവച്ചിരുന്നു. പിന്നീട് ആദ്യവിവാഹപരാജയത്തിന് ശേഷം നടൻ ദിലീപിനെ വിവാഹം ചെയ്ത് ലക്ഷ്യ എന്ന വസ്ത്ര ബ്രാൻഡിന്റെ ബിസിനസിലേക്കും കടന്നു.
ഇതിനിടെ പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതി നേടിയ കാവ്യ, വിദൂര വിദ്യഭ്യാസത്തിലൂടെ പ്ലസ്ടുവും ബികോമും പൂർത്തിയാക്കി. നിലവിൽ ലക്ഷ്യ ബ്രാൻഡിന്റെ പ്രമോഷനും മറ്റുമായി സോഷ്യൽമീഡിയയിലും സജീവമാണ് താരം. ബിസിനസിൽ സജീവമായതോടെ കാവ്യയുടെ ആസ്തിക്കണക്കും സോഷ്യൽമീഡിയ ചർച്ച ചെയ്യുന്നുണ്ട്.
ഭർത്താവ് ദിലീപിന്റെ പണമില്ലാതെ തന്നെ അടിച്ചുപൊളിച്ച് ജീവിക്കാനുള്ള സ്വത്ത് വക കാവ്യക്കുണ്ടെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. തുടക്കകാലത്ത് തന്നെ താരതമ്യേന നല്ല രീതിയിൽ പ്രതിഫലം പറ്റിയിരുന്ന താരത്തിന്റെ ആജ്യവിവാഹത്തിന് 500 പവനോളം ആഭരണം ധരിച്ചിരുന്നുവെന്ന് ആരാധകർ പറയുന്നു. ഇത് കൂടാതെ കോടികൾ വിലവരുന്ന സ്വർണ-ഡയമണ്ട് ആഭരണങ്ങൾ കാവ്യയ്ക്ക് സ്വന്തമായി ഉണ്ടത്രേ. ചെന്നൈ, കാസർഗോഡ്, കൊച്ചി എന്നിവിടങ്ങളിലായി കോടികൾ വിലവരുന്ന ഫ്‌ലാറ്റുകളും, ബിസിനസുകളും ഒക്കെ താരത്തിനുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏകദേശം 100 കോടിയുടെ അടുത്ത് വരും കാവ്യയുടെ ആകെ ആസ്തി എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.
Discussion about this post