സോഷ്യൽമീഡിയയിൽ ടെൻഡിംഗാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. വളരെയധികം ആശയക്കുഴപ്പമുണ്ടാക്കുന്നതിനാൽ തലപുകച്ചാലോചിക്കേണ്ടി വരുന്ന നിരവധി ചിത്രങ്ങളുണ്ട്. കാണുന്നത് പോലെ അത്ര ലളിതമല്ല ചിത്രങ്ങളൊന്നും. ഈ ചിത്രങ്ങളിൽ ഭൂരിഭാഗവും സാധാരണയായി ഒന്നിലധികം വിധങ്ങളിൽ കാണാൻ കഴിയുന്ന ഒരു ചിത്രത്തെ അവതരിപ്പിക്കുന്നു.സോഷ്യൽമീഡിയ ആകെ കത്തിപ്പടർന്നിരിക്കുകയാണ് റെഡ്ഡിറ്റിൽ ഒരാൾ പങ്കുവച്ച ചിത്രം. ഒപ്റ്റിക്കൽ ഇല്യൂഷനെ കുറിച്ചുള്ള സജീവമായ ചർച്ചകൾക്ക് തുടക്കമിട്ട ഈ ചിത്രം നൽകുന്ന പരീക്ഷണത്തിൽ തോറ്റ് മടങ്ങിയവരാണ് അധികവും.
ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ആളുകൾക്ക് ഏറെ ഇഷ്ടമാണ്. കണ്ണും ബുദ്ധിയും ഒരുപോലെ പ്രവർത്തിപ്പിക്കുന്ന ഒരു മായക്കാഴ്ചയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. നമ്മുടെ മനസ്സിനെ കബളിപ്പിക്കാനും കാണുന്നത് എല്ലാം യഥാർത്ഥമാണെന്ന് വിശ്വസിപ്പിക്കാനും ഒപ്റ്റിക്കൽ ഇല്ല്യൂഷൻസിന് കഴിയാറുണ്ട്.
ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ കാഴ്ചക്കാരുടെ വൈജ്ഞാനിക കഴിവുകളിലും കാഴ്ചശക്തിയിലും ഇടപഴകാനുള്ള അവരുടെ കഴിവിനെയും പരീക്ഷിക്കുന്നു. ഈ പ്രക്രിയ വിനോദം മാത്രമല്ല, തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു, വിഷ്വൽ പസിൽ പരിഹരിക്കുന്നതിന് വിമർശനാത്മകമായും ക്രിയാത്മകമായും ചിന്തിക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നു.
വർഷങ്ങളായി മാസികകളിലൂടെയും സോഷ്യൽമീഡിയയിലൂടെയും കറങ്ങിയിട്ടും പലരും തോറ്റുമടങ്ങിയ ചിത്രമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഒരു ശതമാനം ആളുകൾക്ക് മാത്രമാണ് അതിന്റെ ഉത്തരം കണ്ടെത്താനായത്. ചിത്രത്തിൽ പ്രായമായ ഒരു അപ്പൂപ്പനെ കൂടാതെ ഒരു മൃഗവും ഉണ്ടെന്നാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നവർ പറയുന്നത്. 10 സെക്കൻഡിൽ ആ ജീവിയെ കണ്ടെത്തിയാൽ നിങ്ങൾക്ക് അത്രയ്ക്കും ശക്തമായ നിരീക്ഷണപാടവും ബുദ്ധിശക്തിയും ഉണ്ടെന്ന് അർത്ഥം. എത്ര ശ്രമിച്ചിട്ടും തോറ്റെങ്കിൽ ചിത്രം തലതിരിച്ച് പിടിച്ചുനോക്കൂ. എല്ലിൻ കഷ്ണവുമായി നിൽക്കുന്ന നായ്ക്കുട്ടിയെ കാണാം.
Discussion about this post