പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡുയര്‍ത്തിയതിനുപിന്നാലെ അഭിവാദ്യങ്ങളുമായി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍. ബി.ജെ.പി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ വോട്ടുനില താഴേക്കുപോയതിൽ ആരവം മുഴക്കുകയും സിപിഎം ഓഫീസിന് സമീപം പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തു.
തിരഞ്ഞെടുപ്പ് വേളയിൽ നിരോധിത സംഘടനയുടെ സഹായം യു ഡി എഫ് വ്യാപകമായി തേടിയിരുന്നു എന്ന് ബി ജെ പി യും സി പി ഐ എമ്മും വിമർശിച്ചിരുന്നു. കെ സുരേന്ദ്രൻ പത്ര സമ്മേളനം നടത്തി ഇത് വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് ഓഫീസുകളിൽ എസ് ഡി പി ഐ നേതാക്കൾ കയറി ഇറങ്ങുന്നത് സ്ഥിരം കാഴ്ചയാണെന്നായിരുന്നു കെ സുരേന്ദ്രൻ പറഞ്ഞത്. സി പി എം നേതാവ് ടി പി രാമകൃഷ്ണനും തിരഞ്ഞെടുപ്പിന് ശേഷം ഈ കാര്യം വ്യക്തമാക്കിയിരുന്നു. പൂർണ്ണമായും വർഗ്ഗീയതയാണ് ഈ തിരഞ്ഞെടുപ്പിൽ നടന്നതെന്നാണ് ടി പി രാമകൃഷ്ണൻ വ്യക്തമാക്കിയത്.
ഏതായാലും എസ് ഡി പി ഐ കോൺഗ്രസിന് പിന്തുണ നൽകിയ ജാഥയോടെ കാര്യങ്ങൾ കൂടുതൽ വ്യക്തത വന്നിട്ടുണ്ട്
Discussion about this post