70 വയസ്സിന് മുകളിലുള്ളവർക്ക് കൈതാങ്ങായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്റെ മുൻനിര ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിൽ 70 കഴിഞ്ഞ എല്ലാവരെയും ഉൾപ്പെടുത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചിരുന്നു. സാമ്പത്തിക നില പരിഗണിക്കാതെ എല്ലാ പൗരൻമാർക്കും ഇത് ലഭ്യമാണ്.
70 വയസും അതിൽ കൂടുതലുമുള്ള ഓരോ വ്യക്തിക്കും ആയുഷ്മാൻ കാർഡ് ലഭിക്കാൻ അർഹതയുണ്ട്. വിപുലീകരിച്ച പദ്ധതി ലഭിച്ചുകഴിഞ്ഞാൽ AB PMJAY എംപാനൽ ചെയ്ത ഏതെങ്കിലും ആശുപത്രികളിൽ 5 ലക്ഷം രൂപ വരെ സൗജന്യ ചിത്സ ലഭിക്കും.
നിലവിൽ ഡൽഹി, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവയൊഴികെ 33 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ആധാർ കാർഡ് പ്രകാരം 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആർക്കും ഈ സ്‌കീമിന് അപേക്ഷിക്കാൻ അർഹതയുണ്ടെന്ന് ഉറവിടം അറിയിച്ചു.
ഇത് അപേക്ഷിക്കാനുള്ള യോഗ്യത
70 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്ക് അവരുടെ വരുമാനം പരിഗണിക്കാതെ തന്നെ ഇതിൽ ചോരാൻ അർഹതയുണ്ട്. അവരുടെ ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും യോഗ്യത നിശ്ചയിക്കുക.
എൻറോൾമെന്റിന് ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി നിർബന്ധമാണ്. ആധാർ ഇല്ലെങ്കിൽ, മുതിർന്ന പൗരന്മാർക്ക് ആയുഷ്മാൻ കാർഡ് രജിസ്റ്റർ ചെയ്യാനോ നേടാനോ കഴിയില്ല.
എങ്ങനെ അപേക്ഷിക്കാം?
www.beneficiary.nha.gov.in വഴിയോ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആയുഷ്മാൻ ആപ്പ് വഴിയോ ഓൺലൈനായി അപേക്ഷിക്കാം .
ചികിത്സാച്ചെലവുകൾ കൈകാര്യം ചെയ്യുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കി, പ്രായമായവർക്ക് ഗുണമേന്മയുള്ള ആരോഗ്യപരിരക്ഷയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി സജ്ജീകരിച്ചിരിക്കുന്നത്. സ്‌കീമിന് കീഴിലുള്ള എംപാനൽ ചെയ്ത ആശുപത്രികളുടെ പൂർണ്ണമായ ലിസ്റ്റിനായി, നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
എന്തുകൊണ്ടാണ് ഈ സ്‌കീം പ്രാധാന്യമുള്ളത്?
70 വയസ്സിനു മുകളിലുള്ള ആരോഗ്യ പരിരക്ഷ സാർവത്രികമാക്കുന്നത് ഇന്ത്യയിലെ ജനസംഖ്യയുടെ പ്രായത്തിനനുസരിച്ച് വളരെ പ്രധാനമാണ്. 2011-ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 8.6 ശതമാനം മാത്രമാണ് 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ. ഇത് 2050 ആകുമ്പോഴേക്കും 19.5 ശതമാനമായി വർധിക്കുമെന്ന് ഗവൺമെന്റിന്റെ ലോങ്കിറ്റിയൂഡിനൽ ഏജിംഗ് സ്റ്റഡി ഇൻ ഇന്ത്യ പറയുന്നു. സംഖ്യയുടെ അടിസ്ഥാനത്തിൽ, 60 വയസ്സിനു മുകളിലുള്ള ഇന്ത്യക്കാർ 2050-ൽ 319 ദശലക്ഷമാകാൻ സാധ്യതയുണ്ട് .
Discussion about this post