ഡിസംബർ മാസത്തേക്ക് അടുക്കുകയാണ്. ഡിസംബർ എന്ന് പറഞ്ഞാൽ തന്നെ ക്രിസ്തുമസ് ആണ് മനസ്സിൽ വരുക. മഞ്ഞ് കാലമായതിനാൽ തന്നെ ഓറഞ്ച് , ആപ്പിൾ എന്നിവയുടെ സീസൺ ആണ്. ഇപ്പോൾ കടകളിൽ എല്ലാം ഇവ കൂടുതലായും കാണാം. വാങ്ങുമ്പോൾ കുറച്ച് അധികം ആപ്പിൾ വാങ്ങിച്ചോള്ളൂ. ഒരു കിടിലൻ വൈൻ ഉണ്ടാകാം.
ചേരുവകൾ
ആപ്പിൾ – 3 കിലോ
പഞ്ചസാര- 2 കിലോ
വെള്ളം- 5 ലിറ്റർ
യീസ്റ്റ്- 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ആപ്പിൾ നന്നായി കഴുകി വൃത്തിയാക്കാം.
അത് തൊലിയോടു കൂടി ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക.
അഞ്ച് ലിറ്റർ വെള്ളം അടുപ്പിൽ വച്ച് തിളപ്പിക്കാം.
അതിലേക്ക് ആപ്പിൾ കഷ്ണങ്ങളും രണ്ട് കിലോ പഞ്ചസാരയും ചേർക്കാം.
പഞ്ചസാര അലിയുന്നതു വരെ ഇളക്കി കൊടുക്കാം.
ശേഷം അടുപ്പണച്ച് വൃത്തിയാക്കിയ നനവില്ലാത്ത ഭരണിയിലേക്ക് ചെറു ചൂടോടെ തന്നെ ഒഴിക്കാം.
ഒരു ടേബിൾസ്പൂൺ യീസ്റ്റും, കറുവപ്പട്ട ഗ്രാമ്പൂ ഏലയ്ക്ക എന്നിവയും ചേർക്കാം.
തണുത്തതിനു ശേഷം ഭരണിയുടെ വായ നന്നായി മൂടി കെട്ടിയെടുക്കാം.
ശേഷം സൂര്യപ്രകാശം നേരിട്ട് എൽക്കാത്ത സ്ഥലത്ത് സൂക്ഷിക്കാം.
പിറ്റേ ദിവസം മുതൽ എന്നും അത് തുറന്ന് ഇളക്കി കൊടുക്കാൻ മറക്കരുത്.
21-ാം ദിവസം ഭരണി തുറന്ന് 1 മിനിറ്റ് ഇളക്കാം. മറ്റൊരു ഭരണയിലേക്ക് അത് അരിച്ചെടുക്കാം.
ആ ഭരണിയും വായു കടക്കാതെ അടച്ച് അനക്കാതെ സൂക്ഷിക്കാം.
10 ദിവസത്തിനു ശേഷം തുറന്ന് ഗ്ലാസിലേക്ക് പകർന്ന് രുചിച്ചു നോക്കൂ. ഇൻസ്റ്റന്റ് യീസ്റ്റാണ് ചേർക്കുന്നതെങ്കിൽ ആദ്യത്തെ 21 ദിവസത്തിനു ശേഷം തന്നെ അരിച്ചെടുത്ത് പകർന്ന് കുടിക്കാവുന്നതാണ്.
Discussion about this post