ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് ദീപിക പദുക്കോണ്‍. താരത്തിന്റെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം അറിയാൻ ആരാധകർക്ക് വലിയ താല്പര്യമുണ്ട്. ഈ വിശേഷങ്ങള്‍ എല്ലാം സമൂഹമാധ്യമത്തിലൂടെ ആരാധകര്‍ ആഘോഷിക്കാറുമുണ്ട്.
പ്രമുഖ ബാഡ്മിന്റൺ കളിക്കാരനായ പ്രകാശ് പദുക്കോണും ഉജ്ജ്വലയും ആണ് ദീപികയുടെ മാതാപിതാക്കള്‍. താരത്തിന്റെ അമ്മയെ കുറിച്ച് അധികം വിവരങ്ങളൊന്നും ആർക്കും അറിയില്ല. എന്നാല്‍, കഴിഞ്ഞ ദിവസം റെഡ്ഡിറ്റിൽ വന്ന ഒരു വിവരം ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നത്.
ദീപിക പദുക്കോണിന്റെ മാതാപിതാക്കൾ കസിൻസാണെന്നു വ്യക്തമാക്കുന്ന റിപ്പോർട്ടിന്റെ സ്ക്രീൻ ഷോട്ട് പ്രചരിച്ചത് ആണ് ചർച്ചക്ക് കാരണം.
തന്റെ കസിനാണ് ഉജ്ജ്വലയെന്നും വിവാഹ ശേഷം കോപ്പൻഹേഗനിലേക്കു പോയെന്നും പ്രകാശ് നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ദീപിക ജനിച്ചത് കോപ്പൻഹേഗിലാണെന്നും അദ്ദേഹം പറയുന്നുണ്ട്.
എന്നാൽ, ഇത് സംബന്ധിച്ച് ഉള്ള വിവരങ്ങൾ സോഷ്യല്‍ മീഡിയയില്‍ വന്നതോടെ വലിയ ചർച്ചകൾക്കു വഴിവച്ചിരിക്കുകയാണ്. സഹോദരിയായി കാണേണ്ട വ്യക്തിയെ എങ്ങനെയാണ് വിവാഹം കഴിക്കുക എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചോദിക്കുന്നത്.
എന്നാൽ, ദക്ഷിണേന്ത്യയിൽ ഇതൊരു പുതിയ കാര്യമല്ലെന്നും സാധാരണ സംഭവമാണെന്നും പലരും മറുപടി നല്‍കുന്നതും കാണം. ഇന്ത്യയിൽ വ്യത്യസ്തമായ സംസ്കാരങ്ങളുണ്ടെന്നും അവയെ ഉൾക്കൊള്ളാനുള്ള മനസ്സുണ്ടാകണമെന്ന രീതിയിലുമുള്ള കമന്റുകളും ഇതിന് പിന്നാലെ എത്തിയിട്ടുണ്ട്. എന്തായാലും സംഭവത്തില്‍ പലരും തരത്തിലുള്ള വാദങ്ങള്‍ ആണ് സോഷ്യല്‍ മീഡിയ നിറയെ.
Discussion about this post