മഹീന്ദ്ര ഥാര്‍ സ്വന്തമാക്കിയ സന്തോഷത്തില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് യുവാവ്. മധ്യപ്രദേശിലാണ് സ൦ഭവ൦. യഷ്പാല്‍ സിങ് പന്‍വാര്‍ നല്‍ഖേദ എന്നയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഷോറൂമില്‍ നിന്നും പുറത്തേക്കിറക്കുന്ന ഥാറിനുള്ളില്‍ കയറിനിന്നാണ് ഇയാൾ ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നത്.
മറ്റൊരാളും ഇയാളുടെ കൂടെ വാഹനത്തില്‍ നില്‍ക്കുന്നുണ്ട്. പുതിയ ഥാര്‍ സ്വന്തമാക്കിയ മാമാ സാഹേബ് ഹൊക്കാമിന് ആശംസകള്‍ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കു വെച്ചിരിക്കുന്നത്. ഇതിനോടകം പത്തുലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.
ഒരു വാഹനം വാങ്ങിയതിന് ഇതുപോലെ അഹങ്കരിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കേണ്ട കാര്യമുണ്ട്, ആരാണ് ഇയാൾക്ക് ലൈസൻസ് കൊടുത്തത് എന്നിങ്ങനെ നീളുന്നു കമന്റുകള്‍. യുവാവിനെതിരെ പൊതുശല്യത്തിന് കേസെടുക്കണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
അതേസമയം ചിലർ ഇയാളെ പിന്താങ്ങി യു൦ ര൦ഗത്തുവന്നിട്ടുണ്ട്. അയാള്‍ ആഘോഷിച്ചോട്ടേ, ആര്‍ക്കും പരിക്കൊന്നും പറ്റിയില്ലല്ലോ, എന്നൊക്കെയാണ് ഈ കമന്റുകള്‍. നവംബര്‍ 18-ന് മധ്യപ്രദേശിലെ മഹീന്ദ്രാ ഷോറൂമിന് മുന്നിലായിരുന്നു സംഭവം.
View this post on Instagram
Discussion about this post