Monday, May 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ഞാൻ ആർക്കും അടിമയല്ല, എന്റേതായ ശരികളുണ്ട്’; കോടിയേരിയുടെ വീട്ടിലേക്ക് ടി.കെ ഗോവിന്ദൻ,മറുപടിയുമായി വിനോദിനി

by Brave India Desk
May 6, 2026, 04:04 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി.കെ ഗോവിന്ദൻ പരേതനായ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദർശിച്ചതും അതിനെത്തുടർന്നുണ്ടായ പ്രതികരണങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. ഭാര്യ കെ.പി രമണിക്കൊപ്പമാണ് ഗോവിന്ദൻ കോടിയേരിയുടെ വീട്ടിലെത്തിയത്. കോടിയേരിയുടെ സ്മരണാർത്ഥം സ്ഥാപിച്ച പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ അദ്ദേഹം കുടുംബാംഗങ്ങളുമായി ഏറെനേരം സംസാരിച്ച ശേഷമാണ് മടങ്ങിയത്. എന്നാൽ ഈ സന്ദർശനത്തെച്ചൊല്ലി പാർട്ടി കേന്ദ്രങ്ങളിൽ ഉയരുന്ന ചർച്ചകൾക്ക് കടുത്ത ഭാഷയിലാണ് കോടിയേരിയുടെ പത്നി വിനോദിനി ബാലകൃഷ്ണൻ മറുപടി നൽകിയത്.

തന്റെ വീട്ടിൽ വരുന്നവരെ ‘വർഗവഞ്ചകർ’ എന്ന് വിളിക്കാൻ താൻ തയ്യാറല്ലെന്ന് വിനോദിനി മാധ്യമങ്ങളോട് തുറന്നടിച്ചു. “ഞാൻ ആർക്കും അടിമയല്ല, എനിക്ക് എന്റേതായ ശരികളുണ്ട്. കോടിയേരിയോട് സ്നേഹമുള്ളവരാണ് ഈ വീട്ടിലേക്ക് വരുന്നത്. അങ്ങനെ വരുന്ന ആരെയും സ്വീകരിക്കും,” വിനോദിനി വ്യക്തമാക്കി. മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നോക്കിയല്ല തന്റെ നിലപാടുകളെന്നും വീട്ടിൽ ആർക്കും വരാമെന്നും അവർ കൂട്ടിച്ചേർത്തു.

Stories you may like

ബിജെപി വോട്ട് എവിടെപ്പോയി? പത്തനാപുരത്ത് ‘ഡീൽ’ ആരോപണവുമായി ഗണേഷ് കുമാർ

മലപ്പുറം ജില്ല വിഭജിക്കണം; പെൻഷൻ പ്രായം കൂട്ടണം, ചർച്ചയായി തിരൂർ സബ് കലക്ടറുടെ ‘വിഷ് ലിസ്റ്റ്’

കോടിയേരിയുടെ മരണശേഷം പാർട്ടിയിലെ പുതിയ സമവാക്യങ്ങൾക്കിടയിൽ വിനോദിനിയും കുടുംബവും ഉയർത്തുന്ന സ്വതന്ത്ര നിലപാടുകൾ പലപ്പോഴും ചർച്ചയായിരുന്നു. ഇതിനിടെ നിയുക്ത എംഎൽഎ നേരിട്ടെത്തി പുഷ്പാർച്ചന നടത്തിയതും വിനോദിനി നൽകിയ പക്വമായ സ്വീകരണവും പാർട്ടിയിലെ വിരുദ്ധ ചേരികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഭയമില്ലാതെ നിലപാടുകൾ തുറന്നു പറയുന്ന വിനോദിനിയുടെ ശൈലി കോടിയേരിയുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ തുടർച്ചയാണെന്നാണ് അനുകൂലിക്കുന്നവർ പറയുന്നത്.

Tags: vinodhini balakrishnan
ShareTweetSendShare

Latest stories from this section

പിണറായിയുടെ വാക്കുകൾ തിരിച്ചടിച്ചു; വോട്ട് മറിച്ചത് സി.പി.ഐ.എം അണികൾ; വിമർശനവുമായി കേരള കോൺഗ്രസ് എം

പിണറായിയുടെ വാക്കുകൾ തിരിച്ചടിച്ചു; വോട്ട് മറിച്ചത് സി.പി.ഐ.എം അണികൾ; വിമർശനവുമായി കേരള കോൺഗ്രസ് എം

 ‘പോലീസ് ജീപ്പ്’ മോഷണം; കാക്കി ധരിക്കാത്ത ഡ്രൈവറെ കണ്ട് നാട്ടുകാർക്ക് സംശയം, കള്ളൻ കുടുങ്ങിയതിങ്ങനെ

 ‘പോലീസ് ജീപ്പ്’ മോഷണം; കാക്കി ധരിക്കാത്ത ഡ്രൈവറെ കണ്ട് നാട്ടുകാർക്ക് സംശയം, കള്ളൻ കുടുങ്ങിയതിങ്ങനെ

ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ചു പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും യുവതിയും അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ചു പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും യുവതിയും അറസ്റ്റിൽ

മഴ കനക്കും ; കേരള തീരത്തിന് മുകളിലായി ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത

മഴ കനക്കും ; കേരള തീരത്തിന് മുകളിലായി ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത

Latest News

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ആയുർവേദ പൊടി ചെറുചൂടുവെള്ളത്തിൽ കലക്കി കുടിച്ചു നോക്കൂ!

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ആയുർവേദ പൊടി ചെറുചൂടുവെള്ളത്തിൽ കലക്കി കുടിച്ചു നോക്കൂ!

പാൽ കവറിൻറെ നിറം  നീലയോ പച്ചയോ ഓറഞ്ചോ? നിങ്ങളുടെ ചായയുടെ വിധി തീരുമാനിക്കുന്നത് ഈ പാക്കറ്റ് നിറങ്ങളാണ്

പാൽ കവറിൻറെ നിറം നീലയോ പച്ചയോ ഓറഞ്ചോ? നിങ്ങളുടെ ചായയുടെ വിധി തീരുമാനിക്കുന്നത് ഈ പാക്കറ്റ് നിറങ്ങളാണ്

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ’: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ’: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies