ലക്‌നൗ ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കളിക്കാരനായി ശ്രേയസ് അയ്യരുടെ റെക്കോർഡ് തകർത്ത് ഋഷഭ് പന്ത്. ഞായറാഴ്ച സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന മെഗാ ലേലത്തിൽ ഋഷഭ് പന്ത് 27 കോടി രൂപയ്ക്കാണ് ലഖ്‌നൗ സൂപ്പർ ജയൻ്റ്സ് സ്വന്തമാക്കിയത്.
അതേസമയം, ഒരു വൈറൽ ട്വീറ്റിനുള്ള അവസരം ഒരിക്കലും പാഴാക്കരുത് എന്നത് തങ്ങൾക്ക് നിര്‍ബന്ധം ആണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഈ സമയം സൊമാറ്റോ. സൊമാറ്റോയുടെ രസകരമായ ഒരു പോസ്റ്റ് ആണ് വൈറലാവുന്നത്.
‘ലഖ്‌നൗ, നിങ്ങളുടെ പാൻ്റിൽ 27 കോടിയുണ്ടെങ്കിൽ, അല്‍പ്പം ഞങ്ങളോടൊപ്പം കൂടി ചിലവാക്കൂ’ എന്നായിരുന്നു സൊമാറ്റോ എക്സില്‍ കുറിച്ചത്. IplAction എന്ന ഹാഷ്ടാഗും കൊടുത്തിട്ടുണ്ട്.
ഐപിഎൽ ആരാധകരിൽ നിന്നും സൊമാറ്റോ ഉപയോക്താക്കളിൽ നിന്നും സമാനമായ രസകരമായ പ്രതികരണങ്ങളാൽ പോസ്റ്റിൻ്റെ കമൻ്റുബോക്സ് നിറഞ്ഞിട്ടുണ്ട്. ‘നിർഭാഗ്യവശാൽ നിങ്ങൾ ‘സിക്സ് അല്ല ‘ഭക്ഷണം’ വിതരണം ചെയ്യുന്നു’ എന്നാണ് ഒരു കമന്റ്. ഇന്ന് ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത വിഭവം ലഖ്‌നോവി ബിരിയാണി ആയിരിക്കും, നിങ്ങൾ സ്റ്റേഡിയത്തിൽ വിതരണം ചെയ്താൽ മാത്രം മതി എന്നിങ്ങനെയാണ് കമന്റുകൾ.
Discussion about this post