പണ്ട് മുതൽ തന്നെ പെൺകുട്ടികൾ ചെവിയില്‍ കമ്മല്‍ ഇടുന്നത് സാധാരണയാണ്. ഭംഗിയും ഫാഷനും ഒക്കെയായി ആണ്‍കുട്ടികളും കാതു കുത്താറുണ്ട്. ഇന്നത്തെ കാലത്ത് കാതില്‍ ഒന്നിലേറെ കമ്മല്‍ ഇടുന്നതും ഫാഷനായി മാറിയിട്ടുണ്ട്. ചെവി നിറയെ ഇന്നത്തെ പെണ്‍കുട്ടികള്‍ കമ്മലിടുന്നതും കാണാറുണ്ട്.
ആദ്യ കാലത്ത് സൂചി കൊണ്ട് ആണ് കമ്മലിടാറുള്ളത് എങ്കിൽ ഇന്നത്തെ കാലത്ത് ഗണ്‍ ഉപയോഗിച്ചാണ് മിക്ക ആളുകളും കാതു കുത്താറുള്ളത്. എന്നാല്‍, ശരീര ഭാഗത്ത് ഇത്തരത്തിൽ ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ വലിയ അപകടങ്ങൾ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
കാതു കുത്തുമ്പോള്‍ എല്ലാവർക്കും ഉള്ള സംശയമാണ് സൂചി വേണോ ഗണ്‍ വേണോ എന്നുള്ളത്.
സാധാരണ പിയേഴ്സിങ് ഗണ്‍ എപ്പോഴും അണുമുക്തമാക്കാറുണ്ടെങ്കിലും അതിലെ അണുക്കള്‍ പൂർണ്ണമായും മാറണം എന്നില്ല. ഇതിന് ചെവിയില്‍ അണുബാധ വര്‍ദ്ധിക്കാന്‍ കാരണമാകും. ഒരു തവണ ഉപയോഗിച്ച സൂചി തന്നെയായിരിക്കും എല്ലാ തവണയും പിയേഴ്സിങ് ഗണ്ണില്‍ ഉപയോഗിക്കുക. ഇതും ഇത്തരത്തിലുള്ള അണുബാധയ്ക്ക് കാരണമാകും.
എച്ച് ഐ വി പോലെയുള്ള രോഗങ്ങള്‍ വരാനും ഇത്തരം കാര്യങ്ങള്‍ കാരണമാകും. ചെവിയില്‍ പഴുപ്പ് വരാനും ഇത് കാരണമാകും.
പിയേഴ്സിങ് ഗണ്‍ ഉപയോഗിച്ച് കാതു കുത്തുമ്പോള്‍ ചെവിയിലേക്ക് കൂടുതൽ മര്‍ദ്ദം വരുന്നു. ഇതിന് ചെവിയിലെ ടിഷ്യുസിന് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ചിലര്‍ക്ക് കാതു കുത്തിയ സ്ഥലത്ത് കല്ലിപ്പ്, കുരുക്കള്‍ എന്നിവ വരാറുണ്ട്. എപ്പോഴും അണുമുക്തമായ സൂചി ഉപയോഗിച്ച് കാതു കുത്തുന്നതാണ് നല്ലത്. അതുകൊണ്ട് തന്നെ ഗണ്ണിനേക്കാള്‍ സൂചി തന്നെയാണ് എപ്പോഴും നല്ലത് .
Discussion about this post