ന്യൂഡൽഹി: സ്‌കൂൾ പാഠ്യപദ്ധതിയിൽ നിയമവിദ്യാഭ്യാസവും സ്വയം പ്രതിരോധ പരിശീലനവും നിർബന്ധിത വിഷയങ്ങളായി പഠിപ്പിക്കണം. കേന്ദ്രസർക്കാരിൻ്റെ പ്രതികരണം തേടി സുപ്രീം കോടതി.
അഭിഭാഷകയായ ഗീതാ റാണി നൽകിയ ഹർജിയിൽ ജസ്റ്റിസുമാരായ ഭൂഷൺ ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് പുറപ്പെടുവിച്ചു. ഇത് കൂടാതെ ഹർജിയുടെ പകർപ്പ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന് (സിബിഎസ്ഇ) നൽകാനും ഹർജ്ജിക്കാരനോട് ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കാൻ വേണ്ടിയായിരുന്നു അത്.
ഒരു കുട്ടിക്ക് അവർക്ക് ലഭ്യമായ അവകാശങ്ങളെക്കുറിച്ച് അറിയില്ലെങ്കിൽ, ആ അവകാശങ്ങൾക്ക് അർത്ഥമില്ലെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെഎസ് ചൗഹാൻ പറഞ്ഞു. ഈ വിഷയം നിലവിൽ ഐച്ഛികമാണെന്നും സീനിയർ സെക്കണ്ടറി ക്ലാസുകളിൽ മാത്രമേ ലഭ്യമാകുന്നുള്ളൂ എന്നും ചൗഹാൻ പറഞ്ഞു.
സിബിഎസ്ഇ എല്ലാ ക്ലാസുകൾക്കും വിഷയം നിർബന്ധമാക്കണമെന്ന് അഭിഭാഷകനായ റീപക് കൻസാൽ തയ്യാറാക്കിയ ഹർജിയിൽ പറയുന്നു. 2019ൽ ‘വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമവിദ്യാഭ്യാസത്തിൻ്റെ നിർബന്ധിത അധ്യാപന ബിൽ’ എന്ന പേരിൽ ഒരു സ്വകാര്യ ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചതായും ചൂണ്ടിക്കാണിക്കപ്പെട്ടു.
Discussion about this post