ഭോപ്പാൽ: യൂറോപ്പിലെയും അമേരിക്കയിലെയും സമ്പദ്‌വ്യവസ്ഥ സ്തംഭനാവസ്ഥയിലാണ്. സമ്പദ്‌വ്യവസ്ഥ വളരുന്ന ഒരേയൊരു സ്ഥലം ഇന്ത്യയാണെന്ന് തുറന്നു പറഞ്ഞ് വ്യവസായിയും യുകെയിലെ ഹൗസ് ഓഫ് ലോർഡ്‌സിലെ അംഗവുമായ രമീന്ദർ റേഞ്ചർ. മധ്യപ്രദേശിൽ നിക്ഷേപത്തിനുള്ള സാദ്ധ്യതകൾ തേടി മുഖ്യമന്ത്രി മോഹൻ യാദവുമായുള്ള കൂടിക്കാഴ്ചയ്ക്ക് വന്നതായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് നിക്ഷേപം വർധിപ്പിക്കുന്നതിനായി യുകെയിൽ നിന്നുള്ള വ്യവസായികളുമായി ചർച്ച നടത്തുകയായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. അതേസമയം ഇന്ത്യയുടെ വളർച്ചാ പാതയിലും മധ്യപ്രദേശിൽ ലഭ്യമായ നിക്ഷേപ അവസരങ്ങളിലും ബിസിനസുകാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യയുടെ ശ്രദ്ധേയമായ വളർച്ചാ നിരക്കിനെ പ്രശംസിക്കാനും റേഞ്ചർ മറന്നില്ല. ഇന്ത്യാ മഹാരാജ്യത്തിന്റെ വലിപ്പം കണക്കിലെടുക്കുമ്പോൾ ഭാരതം കൈവരിക്കുന്ന 7-8 ശതമാനം വളർച്ച അസാധാരണമാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
ഇന്ത്യ വളരെ മതേതരവും ജനാധിപത്യപരവുമായ രാജ്യമായതിനാൽ, “നിയമവാഴ്ച ഭരണത്തിൻ്റെ ഹൃദയഭാഗത്ത്” ഉള്ളതിനാൽ, രാജ്യം സ്ഥിരത പ്രദാനം ചെയ്യുന്നതിനാൽ, മതമൗലികവാദത്തിൽ നിന്ന് അകന്ന് ഇന്ത്യയ്‌ക്കൊപ്പം പ്രവർത്തിക്കാൻ അവർക്ക് (ബിസിനസ്സുകാർ) ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത് കൊണ്ട് തന്നെ അട്ടിമറിയെ ഭയപ്പെടേണ്ടതില്ല, അതിനാൽ നിക്ഷേപങ്ങൾ സുരക്ഷിതമായിരിക്കും, അദ്ദേഹം പറഞ്ഞു
Discussion about this post