ന്യൂഡൽഹി : സോഫ ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. ഗ്രേറ്റർ നോയിഡയിലെ സോഫ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. മഥുര സ്വദേശിയായ ഗുൽഫാം (23), ബിഹാറിലെ കതിഹാർ സ്വദേശി മസർ ആലം (29), ബിഹാറിലെ അരാരിയ സ്വദേശി (24) എന്നിവരാണ് മരിച്ചത്.
തീപിടുത്തത്തെ കുറിച്ചുള്ള വിവരമറിഞ്ഞ് ഉടൻ തന്നെ ലോക്കൽ പോലീസും ഫയർഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. ഏറെ നേരം പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. തീപിടുത്തത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post