ബംഗളൂരു: നഴ്‌സുമാരെന്ന വ്യാജേന എത്തിയ സ്ത്രീകള്‍ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. കർണാടകയിലെ കലബുറഗി ജില്ലാ ആശുപത്രിയിൽ ആണ് ഞെട്ടിക്കുന്ന സംഭവം. രണ്ട് സ്ത്രീകള്‍ ചേര്‍ന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്.
ഇന്നലെ പുലർച്ചെ നാലിന് ആണ് കസ്തൂരി-രാമകൃഷ്ണ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ആശുപത്രി ജീവനക്കാരെന്ന വ്യാജേന എത്തിയ പ്രതികൾ കുഞ്ഞിന് രക്തപരിശോധന ആവശ്യമാണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചാണ് കുഞ്ഞിനെ കൊണ്ട്പോയത്.
കൈക്കുഞ്ഞുമായി സ്ത്രീകൾ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ബ്രഹ്മപൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അധികൃതർ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രി ജീവനക്കാരും ലോക്കൽ പോലീസും പ്രതികളെ തിരിച്ചറിയാനും കുട്ടിയെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ്.
Discussion about this post