പത്തനംതിട്ട: നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്ന അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമം കൂടി ചേർത്തു. കേസുമായി ബന്ധപ്പെട്ട് പോലീസ് കോടതിയിൽ റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. ഡിവൈഎസ്പിക്ക് ആണ് ഇനി അന്വേഷണ ചുമതല.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥിനികളുടെയും മൊബൈൽ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തായിരുന്നു മൂന്ന് പേരുടെയും അറസ്റ്റ്.
നവംബര്‍ 15ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിആത്മഹത്യ ചെയതത്.
Discussion about this post