റിയാദ്; മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നടത്താൻ ഒരുങ്ങി സൗദി അറേബ്യ. മഴയ്ക്ക് വേണ്ടി പ്രാർത്ഥന നടത്താൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് നിർദ്ദേശിച്ചതായി റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു. വ്യാഴാഴ്ചയാണ് മഴയ്ക്ക് വേണ്ടി പ്രാർത്ഥന നടത്തുന്നത്. വിവിധ പള്ളികളിൽ പ്രാർത്ഥന നടത്തും.
രണ്ടാഴ്ച മുൻപ് ഖത്തറിൽ മഴക്കായി കൂട്ട പ്രാർത്ഥന സംഘടിപ്പിച്ചിരുന്നു. നവംബർ 14 ന് രാവിലെ 6.05ന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയ 110 ഇടങ്ങളിലാണ് പ്രാർത്ഥന നടന്നത്. ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി വിശ്വാസികളോട് മഴയ്ക്കായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്തതിരുന്നു. അദ്ദേഹം ലുസൈലിലെ പ്രാർഥനാ ഗ്രൗണ്ടിൽ നമസ്‌കാരം നിർവഹിച്ചു.
Discussion about this post