സാധാരണ പച്ചക്കറികളില്‍ പുഴുക്കളെ കാണുക എന്നത് സാധാരണയാണ്. അധികം വിഷം അടച്ചിട്ടില്ലാത്ത പച്ചക്കറികളില്‍ ആയിരിക്കും പുഴുക്കളെ അധികം കാണുക എന്നൊക്കെ വീട്ടമ്മമാര്‍ പൊതുവെ പറയാറുണ്ട്. ഏറ്റവും കൂടുതൽ പുഴുക്കളെ ഉണ്ടാവാന്‍ സാധ്യത കൂടിയ പച്ചക്കറികള്‍ ആണ് കാബേജും കോളിഫ്ലവറും. ഇവ അരിയുമ്പോൾ വളരെ ശ്രദ്ധിച്ചും കഷ്ടപ്പെട്ടും ആണ് നമ്മൾ പുഴുക്കളെ കളിയാറ്.
എന്നാല്‍, ഇനി ഇവയില്‍ പുഴുക്കള്‍ ഉള്ളത് കളയാന്‍ വലിയ ബുദ്ധിമുട്ടില്ലാതെ എളുപ്പപണിയുണ്ട്. എങ്ങനെയാണെന്നല്ലേ.. ആദ്യം കാബേജും കോളിഫ്ലവറും ഒക്കെ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് ഉപ്പിട്ട് തിളപ്പിച്ച വെള്ളത്തില്‍ ഇടുക. 10- 15 മിനിറ്റ് നേരം ഇത് വെള്ളത്തില്‍ ഇട്ടു വെക്കണം. ഇങ്ങനെ ചെയ്യുന്നത് പുഴുക്കളെ ഇല്ലാതാക്കാന്‍ സഹായിക്കും.
ഇനി മറ്റൊരു മാര്‍ഗം കഷ്ണം ആക്കിയ കാബേജും കോളിഫ്ലവറും രണ്ടോ മൂന്നോ വട്ടം നന്നായി കഴുകുക. ശേഷം ശേഷം കുറച്ച് വിനാഗിരി ഒഴിച്ച് അതിൽ അര മണിക്കൂര്‍ മുക്കി വയ്ക്കുക. ശേഷം ഒന്നുകൂടി കഴുകുക.
ചൂട് വെള്ളത്തില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും ഇട്ട് അതിൽ ഈ പച്ചക്കറികള്‍ ഇട്ടു വെക്കുന്നതും നല്ലതാണ്.
Discussion about this post