ഐഎസ്എല്ലിൽ തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ എഫ്സി ഗോവയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ചെന്നൈയിനെതിരായ കഴിഞ്ഞ മത്സരത്തിൽ 3-0ത്തിന്റെ തകർപ്പൻ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് കോച്ച് മിഖായേൽ സ്റ്റാറെയും സംഘവും.
ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഫോമിൽ തിരിച്ചെത്തിയതും ബ്ലാസ്റ്റേഴ്‌സിന് കരുത്ത് നൽകുന്ന ഘടകമാണ്. ഇതുവരെ കളിച്ച 9 മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ നേടിയ സ്ട്രൈക്കർ ജീസസ് ജിമനെസിന്റെ സ്കോറിംഗ് മികവും നോഹ സദോയിയുടെ സ്ഥിരതയാർന്ന പ്രകടനവും മഞ്ഞപ്പടയുടെ ആത്മവിശ്വാസം കൂടുതൽ ഉയർത്തുന്നു.
ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിര ചെന്നൈയിനെതിരെ മെച്ചപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. 9 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി ഐഎസ്എൽ ടേബിളിൽ നിലവിൽ ഒൻപതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. 12 പോയിന്റുമായി ഗോവ ആറാം സ്ഥാനത്ത് നിൽക്കുന്നു.
മനോലോ മാർക്വസ് പരിശീലിപ്പിക്കുന്ന എഫ്സി ഗോവ അവസാന മൂന്ന് മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല.
കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് എഫ്സിയെ 2-1നാണ് അവർ തോൽപ്പിച്ചത്.
ഐകർ ഗൊരചേനയും സാഹിൽ ടവോറെയും ഉൾപ്പെടുന്ന ഗോവയുടെ മധ്യനിരയും മുൻ ബ്ലാസ്റ്റേഴ്‌സ് താരം സന്ദേശ് ജിങ്കൻ നയിക്കുന്ന ഡിഫൻസും ശക്തമാണ്.
മുന്നേറ്റനിരയിൽ വിദേശ താരങ്ങളായ സാദിക്കുവും ഡ്രാസിച്ചും നല്ല ഫോമിലാണ്.
കൊച്ചി കലൂർ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കേരള ബ്ലാസ്റ്റേഴ്‌സ്-എഫ്സി ഗോവ പോരാട്ടം. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത രണ്ട് മത്സരങ്ങൾ എവേ പോരാട്ടങ്ങളാണ്. അത് കൊണ്ട് തന്നെ ഇന്നത്തെ ഹോം മത്സരം വിജയിച്ച് മൂന്ന് പോയിന്റ് സ്വന്തമാക്കുക എന്ന ലക്ഷ്യമാകും ബ്ലാസ്റ്റേഴ്‌സിന് മുൻപിൽ
Discussion about this post