വാഷിംഗ്ടൺ: മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ വിധിയെവുതിയ യുവാവിന് 10 മാസത്തിന് ശേഷം പുതുജീവിതം സംഭവിച്ച അപൂർവ്വ കഥയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നത്.. അപൂർവ്വ നാഡീരോഗമാണ് ലോക്ക്ഡ് ഇൻ സിൻഡ്രോം ബാധിച്ച് ചലിക്കാനാകാതെ കോമയിലായ യുഎസ് സ്വദേശി ജേക്ക് ഹാൻഡേൽ ആണ് 10 മാസത്തിന് ശേഷം ജീവിതത്തിലേക്ക് തിരികെ എത്തിയത്.
2017 മേയിലാണ് ജേക്ക് വിചിത്രമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത്. ഉയർന്ന ശബ്ദത്തിൽ സംസാരിക്കുന്നതിനൊപ്പം ശരീരത്തിന് ബാലൻസ് നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടായി. ആദ്യം രോഗം കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ, ഏറെ നാളത്തെ പരിശോധനകൾക്ക് ശേഷം ടോക്സിക് അക്യൂട്ട് പ്രോഗ്രസീവ് ല്യൂക്കോ എൻസെഫലോപ്പതിയാണെന്ന് തിരിച്ചറിഞ്ഞു. ഹെറോയിൽ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട രോഗാവസ്ഥയാണിത്. ഏകദേശം പത്ത് മാസത്തോളമാണ് ജേക്ക് കോമയിൽ കിടന്നത്
ഡോക്ടർമാർ മസ്തിഷ്‌ക മരണം സംഭവിച്ചതായി വിധി എഴുതി. ജീവൻ നിലനിർത്തുന്നതിന് സഹായിക്കുന്ന ഉപകരണങ്ങളെല്ലാം നീക്കി. എന്നാൽ, ജേക്കിന് ബോധമുണ്ടെന്നും മസ്തിഷ്‌കം പ്രവർത്തിക്കുന്നുണ്ടെന്നും അവർ അറിഞ്ഞില്ല. ബോസ്റ്റണിലെ സ്പോൾഡിംഗ് റീഹാബിലിറ്റേഷൻ ഹോസ്പിറ്റലിലെ ഏതാനും മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം സംസാരിക്കാനും നടക്കാനുമുള്ള ശേഷി ജേക്ക് വീണ്ടെടുത്തു. കൈകാലുകൾ ചലിപ്പിക്കേണ്ടതും സംസാരശേഷിയുമെല്ലാം ആദ്യം മുതൽ പഠിക്കേണ്ടതുണ്ടായിരുന്നു.
തന്റെ ചുറ്റുമുള്ള ആളുകൾ തന്റെ രോഗാവസ്ഥയെക്കുറിച്ച് സംസാരിക്കുന്നത് തനിക്ക് കേൾക്കാൻ കഴിഞ്ഞിരുന്നതായി ജേക്ക് ഓർത്തെടുത്തു. അത് തന്നെ കൂടുതൽ അസ്വസ്ഥനാക്കിയതായി അദ്ദേഹം പറഞ്ഞു. ഏകാന്ത തടവിന് ശിക്ഷിക്കപ്പെട്ട ഒരു തടവുകാരനായാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് ജേക്ക് പറഞ്ഞു. തനിക്ക് വേദനയും അസ്വസ്ഥതയും അനുഭവപ്പെടുകയും എന്നാൽ അത് മറ്റുള്ളവരെ അറിയിക്കാൻ കഴിഞ്ഞില്ലെന്നും ജേക്ക് കൂട്ടിച്ചേർത്തു.
കണ്ണ് എത്തുന്നിടത്തുമാത്രമുള്ള കാര്യങ്ങളാണ് ഞാൻ കണ്ടിരുന്നത്,” ജേക്ക് വെളിപ്പെടുത്തി. വായ വരണ്ടുപോകുമ്പോൾ പോലും അക്കാര്യം ആരോടും പറയാൻ കഴിയുന്നുണ്ടായിരുന്നില്ലെന്ന് ജേക്ക് വ്യക്തമാക്കി.
അമേരിക്കയിൽ ഈയിടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച യുവാവിൽ നിന്ന് അവയവദാനത്തിനായി ശസ്ത്രക്രിയ ആരംഭിക്കും മുൻപേ ജീവനുണ്ടെന്ന് തിരിച്ചറിയുകയും ചികിത്സയിലൂടെ തിരികെ എത്തുകയും ചെയ്തിരുന്നു.
Discussion about this post