ന്യൂഡൽഹി; രാജ്യതലസ്ഥാനത്തെ നടുക്കി വൻ സ്‌ഫോടനശബ്ദം. ഡൽഹി പ്രശാന്ത് വിഹാറിലാണ് സ്‌ഫോടനം. പിവിആർ സിനിമ തീയറ്ററിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ആളപായമില്ല. ഇന്ന് രാവിലെ സ്‌ഫോടനത്തെ കുറിച്ച് വിവരം ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
രാവിലെ 11.48 ഓടെയാണ് സംഭവമുണ്ടായത്. പോലീസും ഫോറൻസിക് സംഘവുമടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.പോലീസും ഫോറൻസിക് വിഭാഗവും നടത്തിയ പരിശോധനയിൽ വെളുത്ത പൊടിപോലുളള പദാർത്ഥം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. സ്ഥലത്ത് സ്ഫോടക വസ്തു വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
നേരത്തെ പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നിരുന്നു.അന്നത്തെ സ്ഫോടനത്തിൽ സ്‌കൂളിന്റെ മതിൽ തകർന്നെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.അന്നും സ്ഫോടനം നടന്ന സ്ഥലത്തു നിന്ന് വെളുത്ത പൊടിപോലുളള വസ്തു ലഭിച്ചിരുന്നു. അതിനാൽ രണ്ട് സ്‌ഫോടനങ്ങൾക്കുപിന്നിലും ഒരേസംഘമാണോ എന്ന സംശയമുണ്ട്.എന്നാൽകൂടുതൽ അന്വേഷണത്തിനുശേഷമേ എന്തെങ്കിലും പറയാനാവൂ എന്നാണ് പൊലീസ് പറയുന്നത്.
Discussion about this post