മീനില്‍ നിന്ന് ഇനി പാലുണ്ടാകും, ഇതെങ്ങനെ ശരിയാകും എന്ന് ചിന്തിക്കണ്ട. പശുവിന്‍ പാലിന്റെ ക്ഷാമം നേരിടുന്ന ഇന്തോനേഷ്യ പോലുളള രാജ്യങ്ങളില്‍ പ്രോട്ടീന്‍ സംമ്പുഷ്ടമായ മത്സ്യമുട്ടയെയും ഇനിമുതല്‍ പാലാക്കി മാറ്റുകയാണ് ചെയ്യുന്നത്. അവിടങ്ങളിലൊക്കെ സ്‌കൂളുകളിലെ ഉച്ച ഭക്ഷണ പരിപാടികളില്‍ ഈ പദ്ധതി പരീക്ഷിക്കുന്നുണ്ട്.
ഇന്തോനേഷ്യയിലെ ഇന്ദ്രമയൂവിലെ പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ ധാധാരം പോണിഫിഷുകളെ പിടിച്ച് ദിവസത്തില്‍ രണ്ട് തവണ വീതം ഫാക്ടറികളിലേക്ക് അയക്കുന്നുണ്ട്. ഇത്തരത്തില്‍ എത്തിച്ചേരുന്ന മീനുകളുടെ മുട്ടകള്‍ ശേഖരിച്ച് അത് പൊടിച്ച് മധുരവും സ്ട്രോബറിയോ ചോക്ലേറ്റോ പോലെയുളള ഫ്ളേവറുകളോ ചേര്‍ത്താണ് മത്സ്യ പാല്‍ തയ്യാറാക്കുന്നത്.
മീന്‍ മുട്ടകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്നതുകൊണ്ട് തന്നെ ഈ പാല്‍ പോഷക സമ്പുഷ്ടമാണ്. പ്രോട്ടീന്‍, ഒമേഗ-3 പോലെയുളള ആരോഗ്യപ്രദമായ കൊഴുപ്പുകള്‍, ബി-12 പോലെയുള്ള വിറ്റാമിനുകള്‍, സെലിനിയം പോലുള്ള ധാതുക്കള്‍ എന്നിവയുടെ ഉറവിടമാണ് ഇത്തരത്തിലുള്ള മത്സ്യമുട്ടകള്‍.
തലച്ചോറിന്റെ ആരോഗ്യവും, ഹൃദയാരോഗ്യവും മെച്ചപ്പെടുത്താന്‍ ഇവയ്ക്ക് സാധിക്കും. ഏഷ്യന്‍ രാജ്യത്തിന്റെ സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടികള്‍ക്കായി പുതുവര്‍ഷത്തില്‍ ഈ മീന്‍പാല്‍ നല്‍കാന്‍ ആലോചിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭഷ്യവസ്തു എന്ന നിലയില്‍ അവിടങ്ങളില്‍ മത്സ്യപാല്‍ പ്രചരിക്കപ്പെടുന്നതായി വാള്‍സ്ട്രീസ് ജേണലില്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ 200,000 ആളുകള്‍ക്ക് ജോലി ലഭിക്കുന്ന തരത്തിലുള്ള 4.5 ബില്യണ്‍ ഡോളര്‍ വ്യവസായമാണ് മത്സ്യപാലില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ചില പോഷകാഹാര വിദഗ്ധര്‍ മത്സ്യപാലിന് എതിരാണ്. കൃത്രിമ മധുരവും ഫ്ളേവറുകളും ഉള്‍പ്പടെ കലര്‍ത്തി തയ്യാറാക്കുന്ന ഇത് വളരെ ദോഷം ചെയ്യുമെന്നാണ് അവര്‍ പറയുന്നത്.
Discussion about this post