ബൃഹത്തായ ധാതുനിക്ഷേപങ്ങളും ജൈവവൈവിധ്യവും ഉള്ള നാടാണ് നമ്മുടെ അയൽരാജ്യമായ ശ്രീലങ്ക. ശ്രീലങ്കയുടെ രത്ന തലസ്ഥാനമെന്ന് അറിയപ്പെടുന്നത് രത്നപുരയാണ്. രത്നവ്യവസാശ്രീലങ്കയിൽ യം വളരെ ശക്തവുമാണ്.
കഴിഞ്ഞവർഷം മാത്രം 50 കോടി ഡോളറോളം വരുമാനമാണ് ശ്രീലങ്ക രത്നവ്യാപാരത്തിലൂടെ നേടിയത് എന്നാണ് കണക്കുകള്‍ പറയുന്നത്.
ശ്രീലങ്കയിലെ സബരഗമുവ പ്രവിശ്യയിലുള്ള രത്നപുര നഗരം കാലു ഗംഗ എന്നറിയപ്പെടുന്ന നദിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ദ്രനീലം, വൈഡൂര്യം, പവിഴം എന്നിവയുള്‍പ്പെടെ അപൂര്‍വ്വങ്ങളായ രത്നങ്ങള്‍ ഇവിടുത്തെ ഖനികളിലുണ്ട്.
ശ്രീലങ്കയിൽ നിന്നും 2021ൽ 310 കിലോ ഭാരമുള്ള ഇന്ദ്രനീലക്കല്ല് കണ്ടെത്തിയത് ഈ ഖനിയിൽ നിന്നാണ്. ക്വീൻ ഓഫ് ഏഷ്യ എന്നറിയപ്പെടുന്ന ഈ രത്നം ലോകത്തിൽ തന്നെ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും അപൂർവും ഭാരമേറിയതുമായ ഇന്ദ്രനീല രത്നമാണ് എന്ന് രത്നവിദഗ്ധർ പറയുന്നു. അലൂമിനിയം ഓക്സൈഡ്, ടൈറ്റാനിയം, ഇരുമ്പ്, നിക്കൽ എന്നിവയടങ്ങിയതാണ് ഈ രത്നം. ഇതിന് മുമ്പും രത്നപുരയിൽ അമൂല്യമായ രത്നക്കല്ലുകൾ കണ്ടെത്തിയിരുന്നു.
510 കിലോ ഭാരമുള്ള സെറൻഡിപിറ്റി സഫയർ എന്ന രത്നവും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
Discussion about this post