എറണാകുളം : സംസ്ഥാനത്തെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷ കൂടി മാനിച്ചാണ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ആനകളുടെ പരിപാലനവും പൊതുജനങ്ങളുടെ സുരക്ഷയും ഒരുപോലെ പ്രധാനപ്പെട്ടതാണ് എന്നും ഹൈക്കോടതി അറിയിച്ചു.
തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്ര ഭരണസമിതി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 15 ആനകളെ എഴുന്നള്ളിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പൂർണത്രയേശ ക്ഷേത്ര ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ 15 ആനകളെ തന്നെ എഴുന്നള്ളിക്കണമെന്ന് എന്താണ് ഇത്ര നിർബന്ധം എന്നാണ് കോടതി ചോദ്യമുന്നയിച്ചത്. ഏതു മതാചാരത്തിന്റെ ഭാഗമാണ് ആന എഴുന്നള്ളിപ്പ് എന്നും കോടതി ചോദിച്ചു.
എഴുന്നളളിപ്പിന് ആനകൾ തമ്മിൽ കുറഞ്ഞത് മൂന്നുമീറ്റർ അകലം വേണമെന്നാണ് ഹൈക്കോടതി നേരത്തെ പുറത്തിറക്കിയ മാർഗ്ഗനിർദേശങ്ങളിൽ ഉള്ളത്. തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്രത്തിലെ ഏഴുന്നളളിപ്പിന് ഈ നിർദ്ദേശം പാലിച്ച് ആനകളെ എഴുന്നള്ളിക്കാനുള്ള സ്ഥല സൗകര്യമില്ല. സ്ഥലം കണക്കാക്കായാൽ ആനകളെ തമ്മിൽ ചേർത്ത് നിർത്തേണ്ടിവരും. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഇക്കാര്യം എങ്ങനെ അനുവദിക്കാനാവും എന്നാണ് ഹൈക്കോടതി ചോദിച്ചത്.
Discussion about this post