സംസ്ഥാന പാഠപുസ്തക സമിതി ഈ വര്‍ഷം പുറത്തിറക്കിയ അഞ്ചാം ക്ലാസ് സാമൂഹികശാസ്ത്രം പാഠപുസ്തകത്തില്‍ ഗുരുതരപിഴവ്. കുട്ടികളെ ദിശ തെറ്റിക്കുന്ന ഭൂപടമാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്..’കിഴക്കും പടിഞ്ഞാറും’ തിരിച്ചിട്ടാണ് ഈ ഭൂപടത്തില്‍ ചേര്‍ത്തിരിക്കുന്നത്.
ചുവടുഭാഗം തെക്കുദിശയെയും വലതുഭാഗം പടിഞ്ഞാറുദിശയെയും ഇടതുഭാഗം കിഴക്കുദിശയെയും സൂചിപ്പിക്കുന്നു!’ പാഠപുസ്തകത്തിലെ ഈ പിഴവ് പ്രകാരം അറബിക്കടല്‍ ഭൂപടത്തിന്റെ കിഴക്കു ഭാഗത്തും ബംഗാള്‍ ഉള്‍ക്കടല്‍ പടിഞ്ഞാറു ഭാഗത്തുമാണെന്നുമാണു കുട്ടികള്‍ മനസ്സിലാക്കുക.
പടിഞ്ഞാറ് അറബിക്കടല്‍ എന്നതിന്റെ വിപരീതമാണ് ഈ മാപ്പിലുള്ളത് ഇത്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളുടെ സാമൂഹികശാസ്ത്രം പാഠപുസ്തകത്തിന്റെ ഒന്നാം ഭാഗത്തിലാണ് ഈ തെറ്റായ പാഠം . ഇംഗ്ലിഷ് മീഡിയം വിദ്യാര്‍ഥികളുടെ പാഠപുസ്തകത്തിലും ദിക്കുകള്‍ തെറ്റായി കിഴക്കും പടിഞ്ഞാറും തലതിരിഞ്ഞാണ് ചേര്‍ത്തിരിക്കുന്നത്.
ഇതാദ്യമായല്ല ഇത്തരം പിഴവുകള്‍ വരുന്നത്. കഴിഞ്ഞവര്‍ഷം നാലാം ക്ലാസ് വിദ്യാര്‍ഥികളുടെ പാഠപുസ്തകത്തില്‍ മഹാകവി കുമാരനാശാന്റെ ജനനവര്‍ഷം തെറ്റായി പ്രസിദ്ധീകരിച്ചതുവാര്‍ത്തയായിരുന്നു. 1873ല്‍ ജനിച്ച കവിയുടെ ജനനവര്‍ഷം 1871 എന്നാണു പാഠപുസ്തകത്തില്‍ അച്ചടിച്ചിരുന്നത്.
Discussion about this post