ചുംബിച്ചാല്‍ പകരുന്ന പല രോഗങ്ങളുണ്ട്. എന്നാല്‍ നമുക്ക് നിസ്സാരമെന്ന് തോന്നുന്ന എന്നാല്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു രോഗത്തെക്കുറിച്ച് നോക്കാം. ജലദോഷത്തിനോ പനിക്കോ പലര്‍ക്കും ചുണ്ടില്‍ ദ്രാവകങ്ങള്‍ നിറഞ്ഞ ചെറു വ്രണങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. കവിളിലും താടിയിലും മൂക്കിനുള്ളിലും ചിലപ്പോള്‍ ഇത് വരാം.
കോള്‍ഡ് സോറുകള്‍ എന്നറിയപ്പെടുന്ന ഈ വ്രണങ്ങള്‍ ഹെര്‍പസ് സിംപ്ലക്സ് വൈറസ്(എച്ച്എസ് വി) മൂലമാണ് വരുന്നത്. വിശേഷിച്ച് എച്ച്എസ് വി ടൈപ്പ് 1 എന്ന എച്ച്എസ് വി-1 മൂലം. പനിക്കൊപ്പം ഒന്നോ രണ്ടോ ആഴ്ചയകള്‍ക്കുള്ളില്‍ ഈ കോള്‍ഡ് സോറുകള്‍ അപ്രത്യക്ഷമാകുകയും ചെയ്യും.
ഈ വൈറസ് വളരെ സിംപിള്‍; ആണെങ്കിലും ചുംബിച്ചാല്‍ ഇത് വളരെ വേഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരും. വ്രണങ്ങള്‍ ഉണ്ടായാല്‍ ചെറിയ വേദനയും അസ്വസ്ഥതയും അനുഭവപ്പെടും. ചര്‍മ്മത്തിന്റെ സമ്പര്‍ക്കം വഴിയാണ് ഹെര്‍പസ് സിംപ്ലക്സ് പടരുന്നതെന്നും ചുംബനം അതില്‍ ഒരു മാര്‍ഗ്ഗം മാത്രമാണെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആന്‍ഡ്രോളജി ആന്‍ഡ് സെക്ഷ്വല്‍ ഹെല്‍ത്ത് സ്ഥാപകന്‍ ഡോ. ചിരാഗ് ഭണ്ഡാരിപറയുന്നു.
പ്രത്യേകിച്ചും ഈ രോഗത്തിന്റെ പൊട്ടിയ വ്രണങ്ങള്‍ കൂടുതല്‍ രോഗപടര്‍ച്ചയുണ്ടാക്കുമെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പുറമേക്ക് വൃണങ്ങള്‍ പ്രത്യക്ഷമല്ലാത്ത അവസ്ഥയിലും രോഗിയുടെ ഉമിനീരിലും ചര്‍മ്മത്തിലും വൈറസിന്റെ സാന്നിധ്യമുണ്ടാകാം. അതായത് ഇത്തരം വ്രണങ്ങള്‍ പൊട്ടിയാലും കുറച്ച് നാളുകള്‍ കൂടി വൈറസ് പകരാന്‍ സാധ്യതയുണ്ടെന്ന് ചുരുക്കം.
Discussion about this post