സ്ട്രെസ് കുറയും ശരീര വേദന ഒഴിവാകും എന്ന നിരവധി കാരണങ്ങളാണ് ചൂടുവെള്ളത്തില്‍ കുളിക്കുന്നതിനെക്കുറിച്ച് പറഞ്ഞു കേള്‍ക്കുന്നത്. അതിനാല്‍ തന്നെ നിരവധി പേരാണ് ഇങ്ങനെ സ്ഥിരമായി ചൂടുവെളളത്തില്‍ കുളിക്കുന്നത്. എന്നാല്‍ പുതിയ ചില പഠനറിപ്പോര്‍ട്ടുകള്‍ ഇക്കാര്യത്തില്‍ ആശങ്കാജനകമാണ്. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് പുരുഷന്മാരില്‍ പ്രത്യുല്‍പാദനക്ഷമത കുറയ്ക്കുമെന്ന ആശങ്കയാണ് ഇപ്പോള്‍ ആരോഗ്യ വിദഗ്ദ്ധരില്‍ ഉണ്ടായിരിക്കുന്നത്. ഉയര്‍ന്ന താപനില ബീജത്തിന്റെ ഗുണനിലവാരത്തെ കുറച്ച് പ്രത്യുല്‍പ്പാദന ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
പുരുഷന്റെ പ്രത്യുല്‍പ്പാദന ക്ഷമതയ്ക്കും താപനിലയ്ക്കും തമ്മില്‍ ബന്ധമുണ്ട്. ഉയര്‍ന്ന താപനില ബീജത്തിന്റെ എണ്ണം, ചലനശേഷി, ആരോഗ്യം എന്നിവയെ പ്രതികൂലമായി ബിധിക്കും. മാത്രമല്ല, ചൂട് വെള്ളത്തില്‍ ഇടയ്ക്കിടെ കുളിക്കുന്നത് വൃഷണത്തിലെ താപനില വര്‍ദ്ധിപ്പിച്ച് ബീജത്തിന്റെ ഉല്‍പ്പാദനവും അതിന്റെ ചലനശേഷിയും കുറയ്ക്കുമെന്നാണ് ഗവേഷണങ്ങള്‍ തെളിയിക്കുന്നത്.
ഗര്‍ഭധാരണത്തിനായി പരിശ്രമിക്കുന്നവരില്‍ ഈ ശീലം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. അതിനാല്‍, പുരുഷന്മാര്‍ തണുത്ത വെള്ളത്തില്‍ തന്നെ കുളിക്കാന്‍ ശ്രമിക്കണമെന്നാണ് ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റും ഡാം ഹെല്‍ത്തിന്റെ സഹസ്ഥാപകനുമായ ഡോ. രാജീവ് അഗര്‍വാള്‍ പറയുന്നത്.
അതിനാല്‍, ചൂട് വെള്ളത്തില്‍ കുളിക്കുന്നത് പരമാവധി കുറയ്ക്കണമെന്നാണ് ഡോ. അഗര്‍വാള്‍ പറയുന്നത്. ശരീരം ചൂടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ലാപ്ടോപ്പുകള്‍ അമിതമായി ഉപയോഗിക്കുന്നതും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. സമീകൃതാഹാരം, പതിവായി വ്യായാമം, ഉറക്കം എന്നിവയ്ക്കൊപ്പം ധാരാളം വെള്ളവും കുടിക്കുക. അദ്ദേഹം പറയുന്നു.
Discussion about this post