ലക്‌നൗ: ബനാറസി ബിക്കിനിയിൽ വരന് മാല ചാർത്തുന്ന വൈറൽ ചിത്രങ്ങളുടെ സത്യാവസ്ഥ പുറത്ത്. വിവാഹത്തിന്റെ പരമ്പരാഗത ആചാരങ്ങളെ തച്ചുടയ്ക്കുന്ന എന്നക്യാപ്ഷനോടെ സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങളുടെ സത്യാവസ്ഥ ദേശീയമാദ്ധ്യമങ്ങളാണ് പുറത്ത് കൊണ്ട് വന്നത്. ചിത്രങ്ങൾ യഥാർത്ഥമാണോ എഐ ആണോ എന്ന സംശയത്തിനാണ് ഇതോടെ അവസാനമായിരിക്കുന്നത്.
മഞ്ഞ ബിക്കിനിധരിച്ച ഒരു സ്ത്രീ, ഒരു വരൻ ഷെർവാണി ധരിച്ച് അവളുടെ മുന്നിൽ നിൽക്കുന്നതാണ് ചിത്രം കാണിക്കുന്നത്. വധു ആഭരണങ്ങളും കെകളിലും കാലുകളിലും മൈലാഞ്ചി അണിഞ്ഞിരിക്കുന്നു.ലക്‌നൗവിൽ നിന്നുള്ള വധുവിന്റെ ചിത്രങ്ങളല്ലെന്നും ഇത് എഐ സഹായത്തോടെ നിർമ്മിക്കപ്പെട്ടതാണെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
റെഡ്ഡിറ്റിൽ ‘മാര്യേജ് സീസൺ’ എന്ന ക്യാപ്ഷനോടുകൂടിയാണ് യഥാർത്ഥ ചിത്രം ‘ദേസി അഡൾട്ട് ഫ്യൂഷൻ’ എന്ന റെഡിറ്റ് പേജിൽ പോസ്റ്റ് ചെയ്തിരുന്നത്. തുടർന്ന് ചിത്രത്തിന് നൽകിയ കൂടുതൽ വിശദീകരണങ്ങൾ പരിശോധിക്കുകയുണ്ടായി. അതിൽ നിന്നാണ് ചിത്രം എഐയുടെ സഹായത്തോടെ തയ്യാറാക്കിയതെന്ന് മനസിലായത്. കൂടുതൽ സ്ഥിരീകരണത്തിനായി മാദ്ധ്യമം ഡിപ്ഫേക്ക് ഡിറ്റെക്ഷൻ ടൂളായ truemedia.org മുഖേന പരിശോധനയും നടത്തി. അതിലും ചിത്രം എഐ നിർമിതമാണെന്ന് കണ്ടെത്തുകയായിരുന്നു.
Discussion about this post