മുംബൈ; ഉത്തരേന്ത്യയിൽ ഏറെ ആരാധകരുള്ള ബിഗ് ബോസ് താരത്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് മാരക രാസലഹരി. ബിഗ് ബോസ് താരവും നടനുമായ അജാസ് ഖാന്റെ വീട്ടിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. സംഭവത്തിൽ ഇയാളുടെ ഭാര്യ ഫലോൺ ഗുലിവാലയെ കസ്റ്റംസ് പിടികൂടി.
ഒരു യൂറോപ്യൻ രാജ്യത്ത് നിന്ന് കൊറിയർ വഴി 100 ഗ്രാം മെഫെഡ്രോൺ (എംഡി) എന്ന മയക്കുമരുന്ന് കടത്തിയതിന് ഖാന്റെ ഓഫീസ് സ്റ്റാഫായ സൂരജ് ഗൗഡിനെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഖാന്റെ വസതിയിൽ റെയ്ഡ് നടന്നത്. സൂരജ് ഗൗഡ് ഓഫീസിലേക്കാണ് മയക്കുമരുന്ന് ഓർഡർ ചെയ്ത് വരുത്തിയതെന്നാണ് റിപ്പോർട്ടുകൾ.
പിന്നാലെ അജാസ് ഖാന്റെ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു. സംഭവത്തിൽ അജാസ് ഖാനെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോലീസ്. കേസ് വാർത്തയായതോടെ പ്രതികരണവുമായി നടനെത്തി.സത്യം പറയുന്നത് കുറ്റമാണോ? ഇപ്പോൾ എനിക്ക് പിന്നാലെ എന്റെ കുടുംബത്തെയും ലക്ഷ്യമിടുന്നു. ഭരണകൂടത്തിന് എന്താണ് വേണ്ടത്? എന്തെങ്കിലും സമ്മർദത്തിലാണോ? സത്യം പറഞ്ഞതിന് ഞാൻ ശിക്ഷിക്കപ്പെട്ടില്ല, പക്ഷേ എപ്പോഴും കള്ളക്കേസുകളിൽ കുടുക്കപ്പെടുന്നു. ഇപ്പോൾ എന്റെ കുടുംബത്തെയും ലക്ഷ്യമിടുന്നു. ഞാൻ എപ്പോഴും സത്യത്തെ പിന്തുണച്ചിട്ടുണ്ട്. സത്യം പറഞ്ഞതിനുള്ള ശിക്ഷ ഇതാണെങ്കിൽ, ഓരോ തവണയും നമ്മൾ അനീതി അനുഭവിക്കേണ്ടിവരുമോ?
Discussion about this post