ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹത്തെ കണ്ടെത്തി ജോതിശാസ്ത്രജ്ഞമാർ. മനുഷ്യൻ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹമാണ് ഇവ. ഏകദേശം 3 ദശലക്ഷം ( 30 ലക്ഷം ) പ്രായമാണ് ഇവയ്ക്ക് ഉള്ളത്. TIDYE-1b അഥവാ IRAS 04125+2902 b എന്നാണ് എക്‌സോപ്ലാനിക് ഗവേഷകർ ഈ ഗ്രഹത്തിന് പേര് നൽകിയിരിക്കുന്നത്.
നാസയുടെ ട്രാൻസിറ്റിംഗ് എക്‌സോപ്ലാനറ്റ് സർവെ സാറ്റ്ലൈറ്റ് ഉപയോഗിച്ചാണ് ഈ കുഞ്ഞി ഗ്രഹത്തെ സൗരയൂഥത്തിന് പുറത്തുവച്ച് കണ്ടെത്തിയത്. വെറും 30 ലക്ഷം വർഷത്തെ പ്രായം കണക്കാക്കുന്ന ഈ ഗ്രഹം ഇപ്പോഴും അതിൻറെ ശൈശവദശയിൽ തന്നെയാണ് എന്ന് ഗവേഷകർ പറയുന്നു. ഇതിന് മുൻപ് 10 മുതൽ 40 ദശലക്ഷം പ്രായമുള്ള ഗ്രഹങ്ങളാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ഭൂമിയിൽ നിന്ന് ഏകദേശം 520 പ്രകാശവർഷം അകലെ നിലകൊള്ളുന്നവയാണ് TIDYE-1b . ഈ ഗ്രഹം എക്‌സോപ്ലാനറ്റാണ്.
നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളാണ് എക്‌സോപ്ലാനറ്റുകൾ എന്ന് പറയുന്നത്. സാധാരണ സൗരയൂഥത്തിൽ എല്ലാ ഗ്രഹങ്ങളും ചുറ്റുന്നത് സൂര്യനെയാണെങ്കിൽ എക്‌സോപ്ലാനറ്റുകൾ മറ്റ് നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്നവയായിരിക്കും. ഓരോ 8.8 ദിവസം കൂടുമ്പോഴും അതിൻറെ നക്ഷത്രത്തെ TIDYE-1b ഭ്രമണം പൂർത്തിയാക്കുന്നതായാണ് റിപ്പോർട്ട്.
Discussion about this post