ലഖ്‌നൗ : 2025 ജനുവരി മുതൽ പ്രയാഗ്‌രാജിൽ ആരംഭിക്കുന്ന മഹാ കുംഭമേളയുടെ ചടങ്ങുകൾക്കായി രാജ്യത്തുടനീളമുള്ള ഗവർണർമാരെയും മുഖ്യമന്ത്രിമാരെയും ക്ഷണിക്കാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗവിലെ ഭവൻ ഓഫീസിൽ വിളിച്ചുചേർത്ത മന്ത്രിമാരുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തർപ്രദേശ് സർക്കാരിലെ മന്ത്രിമാർ തന്നെ നേരിട്ട് ഓരോ സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരെയും ഗവർണർമാരെയും ക്ഷണിക്കുന്നതായിരിക്കും.
2025ൽ നടക്കുന്ന മഹാകുംഭമേള വലിയ ആഘോഷങ്ങളോടെ കൊണ്ടാടാൻ ആണ് ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനം. ഈ ആഘോഷങ്ങളുടെ ഭാഗമായി ഉത്തർപ്രദേശ് സർക്കാരിലെ മന്ത്രിമാർ രാജ്യത്തെ ഓരോ സംസ്ഥാനങ്ങളും സന്ദർശിക്കുകയും ഗവർണർമാരെയും മുഖ്യമന്ത്രിമാരെയും നേരിട്ട് പ്രയാഗ്‌രാജിലേക്ക് ക്ഷണിക്കുകയും ചെയ്യും.
മഹാ കുംഭമേളയുടെ പ്രചാരണത്തിനായി ഇന്ത്യയിലും വിദേശത്തും റോഡ്‌ഷോകളും പരിപാടികളും സംഘടിപ്പിക്കാനും ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2025 ജനുവരി 13 മുതൽ നടക്കാനിരിക്കുന്ന മഹാ കുംഭമേളയുടെ ചടങ്ങുകൾക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 13ന് പ്രയാഗ്‌രാജ് സന്ദർശിക്കും. നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
Discussion about this post