മലപ്പുറം : പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്‌ഛന് ശിക്ഷ വിധിച്ച് കോടതി. 141 വര്‍ഷം കഠിന തടവും 7.85 ലക്ഷം രൂപ പിഴയുമാണ് പ്രതിക്ക് ശിക്ഷയായി വിധിച്ചത്. മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശിയെയാണ് മഞ്ചേരി കോടതി ശിക്ഷിച്ചിരിക്കുന്നത്. 2017 മുതല്‍ 2020 നവംബര്‍ വരെയാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നത്. തമിഴ്നാട്ടിൽ നിന്നും ജോലി അന്വേഷിച്ച് മലപ്പുറത്ത് എത്തിയ കുടുംബമാണ് പെൺകുട്ടിയുടേത്. മലപ്പുറത്തെ വിവിധ ക്വാർട്ടേഴ്സുകളിൽ വാടകയ്ക്ക് താമസിക്കുന്നതിനിടയിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നത്.
പലതവണ പീഡിപ്പിക്കപ്പെട്ടതോടെ പെൺകുട്ടിയെ തന്റെ കൂട്ടുകാരിയോട് ഈ വിവരം പങ്കുവയ്ക്കുകയും ഇരുവരും ചേർന്ന് കുട്ടിയുടെ അമ്മയെ വിവരമറിയിക്കുകയും ആയിരുന്നു. പോലീസിൽ പരാതി നൽകിയിരുന്ന അമ്മ പിന്നീട് കേസ് കോടതിയിൽ എത്തിയപ്പോൾ കൂറു മാറിയിരുന്നു. അതിജീവിതയായ പെൺകുട്ടിയുടെയും കൂട്ടുകാരിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചേർത്താണ് പ്രതിക്ക് 141 വര്‍ഷം കഠിന തടവും 7. 85 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുള്ളത്.
Discussion about this post