ഡേറ്റിംഗ് എന്നത് ഇന്നത്തെ കാലത്ത് വളരെ സാധാരണമായ പ്രയോഗവും രീതിയും ഒക്കെയായി മാറി കഴിഞ്ഞു. രണ്ട് പേർ ഡേറ്റ് ചെയ്യുന്നു എന്നത് ഇന്ന് എല്ലാവരും സ്വാഭാവികമായി സംഭവിക്കുന്ന ഒന്ന് എന്ന് ചിന്തിക്കുന്ന തലത്തിലേക്ക് ലോകം വളർന്നു കഴിഞ്ഞു. പരസ്പരം നന്നായി അറിയുക, സന്തോഷം പങ്കുവയ്ക്കുക എന്ന ഉദ്ദേശത്തോടെ രണ്ടുപേർ സമയം ചെലവിടുന്നതിനെ ഡേറ്റിംഗ് എന്ന് വിളിക്കുന്നു. കോഫ് ഡേറ്റിംഗ് മുതൽ നൈറ്റ് ഡേറ്റിംഗ് വരെ ഇന്ന് പ്രചാരത്തിലുണ്ട്. ഡേറ്റിംഗിൽ അത്താഴത്തിന് പോകുക, ഒരു സിനിമ കാണുക, നടക്കുക, അല്ലെങ്കിൽ രണ്ട് വ്യക്തികൾക്ക് പരസ്പരം നന്നായി ഇടപഴകാനും പരസ്പരം നന്നായി അറിയാനും അനുവദിക്കുന്ന മറ്റേതെങ്കിലും പ്രവർത്തനത്തിൽ ഏർപ്പെടാം. ഇങ്ങനെയൊക്കെയാണെങ്കിലും പുതുതലമുറയുടെ പല പ്രയോഗങ്ങളും എളുപ്പം മനസിലായിക്കൊള്ളണമെന്നില്ല. പ്രണയത്തിനും ഡേറ്രിംഗിനും മറ്റ് ബന്ധങ്ങൾക്കുമെല്ലാം പലവിധ പേരുകളാണ് നൽകിയിരിക്കുന്നത്. ഈ ആധുനിക കാലത്ത് അവയറിയാതെ തരമില്ലതാനും.
ഗോസ്റ്റിംഗ്– രണ്ട് പേർ ബന്ധത്തിലായിരിക്കുമ്പോൾ പെട്ടെന്ന് അതിൽ നിന്നും ഒരാൾ പങ്കാളിയോട് ഒരു വാക്കോ സൂചനയോ നൽകാതെ വിട്ട് പോകുന്നതാണ് ഗോസ്റ്റിംഗ്
കാസ്പറിംഗ് : കാസ്പറിംഗ് എന്നാൽ പങ്കാളി പെട്ടെന്ന് അപ്രത്യക്ഷമാകുന്നതിനുപകരം, അത് പതുക്കെ പതുക്കെ ബന്ധത്തിൽ നിന്ന് പിൻവാങ്ങുന്നു. പതുക്കെയുള്ള പ്രതികരണങ്ങൾ, കാലതാമസം നേരിടുന്ന ടെക്സ്റ്റുകൾ എന്നിവയാണത്.
സ്നീറ്റിംഗ് : സ്നീറ്റിംഗ് എന്നത് സൗജന്യ ഭക്ഷണത്തിനായി ഒരാളുമായി ഡേറ്റിംഗ് നടത്തുന്നതിനെ സൂചിപ്പിക്കുന്നു. റൊമാന്റിക് താൽപ്പര്യമില്ല, നിങ്ങളുടെ പ്രിയപ്പെട്ട റെസ്റ്റോറന്റിലേക്കുള്ള ഒരു സൗജന്യ പാസ് മാത്ര എന്ന് വേണമെങ്കിൽ പറയാം.
ടെക്‌സ്റ്റേഷൻഷിപ്പ് : സോഷ്യൽമീഡിയ വഴി ബോറഡിക്കാതെ മെസേജ് അയക്കാനും മീമുകളും റീലുകളും കൈമാറാനുമുള്ള ഒരു ബന്ധമാണ് ടെക്‌സ്റ്റേഷൻഷിപ്പുകൾ.ബന്ധമില്ലാതെ അനന്തമായ ടെക്സ്റ്റിംഗിന്റെ ആധുനിക ശാപമാണ് ടെക്‌സ്റ്റേഷൻഷിപ്പുകൾ. ഇത് അടിസ്ഥാനപരമായി വാചകത്തിന്റെയും ബന്ധത്തിന്റെയും മിശ്രിതമാണ്.
ത്രോണിംഗ്– സ്വാധീനത്തിനായി എപ്പോഴെങ്കിലും ആരെയെങ്കിലും ഡേറ്റ് ചെയ്തിട്ടുണ്ടോ? നിങ്ങളുടെ സാമൂഹിക പദവി ഉയർത്തുന്ന ഒരു വ്യക്തിയുമായി ഡേറ്റിംഗ് നടത്തുന്ന പ്രവർത്തനമാണ് ത്രോണിംഗ്.അധികാരത്തിന്റെയോ അന്തസ്സിന്റെയോ വളർച്ചയ്ക്കായി ഒരാളെ ഉപയോഗിക്കുന്നത്.
അവലാഞ്ചിംഗ്: വ്യക്തികൾ അവരുടെ സാധാരണ ഡേറ്റിംഗ് മുൻഗണനകൾ അതായത് പ്രായം, രൂപം ദൂരം,സാമൂഹികസ്ഥിതി പോലെയുള്ള സങ്കൽപ്പങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്ന ബന്ധങ്ങളാണ് അവലാഞ്ചിംഗ്
ബ്രെഡ്ക്രംബിംഗ് : അവർ രസകരമായ സന്ദേശങ്ങൾ അയയ്ക്കുകയും കണ്ടുമുട്ടാനുള്ള നിർദ്ദേശങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നുവെങ്കിലും യഥാർത്ഥത്തിൽ ഒരിക്കലും അത് ചെയ്യുന്നില്ലെങ്കിൽ അതാണ് ബ്രെഡ് ക്രംബിംഗ്.
ഓർബിറ്റിംഗ്– സോഷ്യൽമീഡിയയിലൂടെ നിങ്ങളെ നിരന്തരം പിന്തുടരുകയും നിങ്ങളുടെ പോസ്റ്റുകളും സ്‌റ്റോറികളും ലൈക്ക് ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു ബന്ധം.
കാഷ്വൽ ഡേറ്റിംഗ്
കാഷ്വൽ ഡേറ്റിംഗ് റിലേഷൻഷിപ്പ് സ്റ്റാറ്റസ് എന്നത് വ്യക്തികൾ പരസ്പരം മാത്രം പ്രതിജ്ഞാബദ്ധരല്ലാത്ത ഒരു ബന്ധത്തെ പ്രതിനിധീകരിക്കുന്നു . ദീർഘകാല പ്രതിബദ്ധതയുടെ സമ്മർദ്ദമില്ലാതെ വർത്തമാനകാലം ആസ്വദിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഒരേസമയം ഒന്നിലധികം പങ്കാളികളുമായുള്ള ബന്ധം സ്ഥാപിക്കാൻ ഇത് ആളുകളെ അനുവദിക്കുന്നു.
ഫ്രണ്ട്ഷിപ്പ് വിത്ത് ബെനിഫിറ്റ്- രണ്ട് വ്യക്തികൾ അവരുടെ സൗഹൃദം നിലനിർത്തിക്കൊണ്ട് ലൈംഗികബന്ധത്തിലേർപ്പെടുന്നു. പരമ്പരാഗത ബന്ധങ്ങളിൽ നിന്ന് വ്യത്യസ്തമായി, റൊമാന്റിക് വികാരങ്ങളുടെ സങ്കീർണ്ണതകളില്ലാതെ ശാരീരിക അടുപ്പത്തിലാണ് FWB ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് അവരുടെ സ്വാതന്ത്ര്യത്തെ വിലമതിക്കുകയും പ്രണയബന്ധത്തിന്റെ വൈകാരിക ആവശ്യങ്ങൾ ഒഴിവാക്കാൻ താൽപ്പര്യപ്പെടുകയും ചെയ്യുന്നവരെ ആകർഷിക്കുന്നു
ബെഞ്ചിംഗ്-ഒരു ബന്ധത്തിലിരിക്കെ തന്നെ,മറ്റൊരാളെ ബാക്കപ്പ് ഓപ്ഷനായി നിലനിർത്തുന്നതിന് തുല്യമാണ് ബെഞ്ചിംഗ്.
സിറ്റുവേഷൻഷിപ്പ്-പ്രണയത്തിലാണോ എന്ന് ചോദിച്ചാൽ ആണ്, അല്ലേയെന്ന് ചോദിച്ചാൽ അല്ല. വ്യക്തമായ നിർവ്വചനം ഇല്ലാത്തെ ഒരു ബന്ധമാണ് സിറ്റുവേഷൻഷിപ്പ്.
പോളിമോറി-എല്ലാവരുടെയും അറിവോടെയും സമ്മതത്തോടെയും ഒരേസമയം ഒന്നിലധികം പ്രണയ ബന്ധങ്ങളിൽ ഏർപ്പെടുന്ന രീതിയാണ് പോളിമറി.
സാപിയോസെക്ഷ്വൽ- ആളുകളുടെ ശാരീരിക രൂപത്തേക്കാൾ അവരുടെ ബുദ്ധിയെ അടിസ്ഥാനമാക്കി ലൈംഗികതാത്പര്യമോ പ്രണയമോ തോന്നുന്നത്.













Discussion about this post