നമ്മുടെ സൗന്ദര്യ നിർണയത്തിൽ ചുണ്ടുകൾക്ക് ഏറെ പ്രധാനം തന്നെയാണ്. ആരോഗ്യം എന്നതും ഇതു കൊണ്ടു തന്നെ ഏറ്റവും പ്രധാനവുമാണ്. ചുണ്ടുകൾക്ക് നിറമില്ലാത്തതും കരുവാളിപ്പും വരണ്ടുണങ്ങിയ ചുണ്ടുമെല്ലാം പലരേയും അലട്ടുന്ന പ്രശ്നങ്ങളുമാണ്. ചുണ്ടുകളിലുണ്ടാകുന്ന വരൾച്ച നമ്മുക്കെല്ലാവർക്കും ഉണ്ടാകുന്നതാണ്. മഞ്ഞുകാലം വന്നാൽ പിന്നെ പറയേ വേണ്ട .
ചുണ്ട് വരണ്ട് പോവുന്നു എന്ന് തോന്നിയാൽ എല്ലാവരും ചെയ്യുന്ന പ്രവർത്തി എന്ന് പറയുന്നത് ചുണ്ട് നനയ്ക്കുക എന്നതാണ്. എന്നാൽ അങ്ങനെ ചെയ്യരുത് എന്നാണ് പറയുന്നത്. കാരണം വീണ്ടും ചുണ്ടുകൾ ഉണങ്ങാൻ മാത്രമേ ഇതുസഹായിക്കൂ. പിഎച്ച് ലെവൽ എട്ടിന് മുകളിലുള്ള ഉമിനീർ, അത് വെറും 4.5 മാത്രമായ ചുണ്ടിലേക്ക് ഉമിനീർ കൊണ്ടുള്ള നനവ് താൽകാലിക ആശ്വാസം നൽകുമെങ്കിലും വീണ്ടും വരണ്ടു പോകാൻ കാരണമാകും.
അതേ സമയം വെളിച്ചെണ്ണ നെയ്യ്, വെള്ളരിക്കാനീര് , എന്നിവ ചുണ്ടിലെ വരൾച്ച നീക്കം ചെയ്യാൻ ബെസ്റ്റാണ്. രണ്ടോ മൂന്നോ തവണ വെളിച്ചെണ്ണ ദിവസവും ചുണ്ടിൽ പുരട്ടുന്നത് വളരെ നല്ലതാണ്. എന്നാൽ ദിവസവും രാവിലെയും രാത്രി ഉറങ്ങുന്നതിന് മുൻപും വെള്ളരിക്കാനീരും റോസ് വാട്ടറും ചേർത്ത് ചുണ്ടിൽ തേച്ചാൽ നിറം വയ്ക്കുന്നതിനൊപ്പം ചുണ്ടിന്റെ വരൾച്ച മാറുകയും ചെയ്യും. രാത്രി നെയ്യ് പുരട്ടുന്നത് മറ്റൊരു മാർഗമാണ് വരൾച്ച മാറ്റാൻ.
ഇതുമാത്രമല്ല ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കണം. ലിപ് ബാം രാത്രിയിൽ പുരട്ടിയാൽ രാവിലെ എഴുന്നേൽക്കുമ്പോൾ ചുണ്ടിലുണ്ടായേക്കാവുന്ന വരൾച്ച ഒഴിവാക്കാം. രാവിലെ പല്ലുതേയ്ക്കുന്ന സമയം ചുണ്ടുകൾ മൃദുവായി ബ്രഷ് ചെയ്യുന്നത് മൃതകോശങ്ങൾ നീക്കാൻ സഹായിക്കും.
Discussion about this post