കാലിഫോര്‍ണിയ: ഒരു ഫോണിന്റെ വലിപ്പം മാത്രമുള്ള അണ്ടര്‍വാട്ടര്‍ റോബോട്ടുകളാണ് ഇനി ഏലിയനുകളെ തിരഞ്ഞിറങ്ങാന്‍ പോകുന്നത്. അതും ഭൂമിയിലൊന്നുമല്ല ദശലക്ഷക്കണക്കിന് കിലോമീറ്റര്‍ താണ്ടി യൂറോപ്പ ഉപഗ്രഹത്തിലെ സമുദ്രത്തില്‍ മുങ്ങിത്തപ്പാനാണ് ഈ ഇത്തിരിക്കുഞ്ഞന്മാര്‍ പുറപ്പെടുന്നത്..
ഏകദേശം ഒരു സ്മാര്‍ട്ട്‌ഫോണിന്റെ മാത്രം വലിപ്പമായിരിക്കും റോബോട്ടിനുണ്ടാവുക. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലെ പര്യവേഷണങ്ങള്‍ ലക്ഷ്യമിട്ടാണ് നാസ ഇവയെ ഡിസൈന്‍ ചെയ്യുന്നത്. തണുത്തുറഞ്ഞ് കിടക്കുന്ന യൂറോപ്പയുടെ ജലത്തിനുള്ളില്‍ ഊളിയിട്ട് ജീവന്റെ തെളിവുകളുണ്ടോ എന്ന് കണ്ടെത്തുകയാണ് ഇവരുടെ ജോലി.
അന്യഗ്രഹ ജീവനുകളുണ്ടോ എന്ന് കണ്ടെത്താന്‍ സഹായിക്കുന്ന കെമിക്കല്‍, താപ സിഗ്നലുകള്‍ പിടിച്ചെടുക്കാനുള്ള ഉപകരണമായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത് മാത്രമല്ല ഡാറ്റ വിനിമയം ചെയ്യാന്‍ വയര്‍ലെസ് അണ്ടര്‍വാട്ടര്‍ കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളും ഇത്തരം റോബോട്ടുകളില്‍ ഘടിപ്പിച്ചിട്ടുണ്ടാവും.
ജീവന് ജലം അനിവാര്യമാണ് എന്ന അറിവിലൂന്നിയാണ് ഇത്തരം അണ്ടര്‍വാട്ടര്‍ റോബോട്ടുകളെ നിര്‍മിക്കുന്നത്. ഭൂമിയില്‍ നിന്ന് നൂറുകണക്കിന് മില്യണ്‍ മൈല്‍ അകലെ പോയി ജലത്തില്‍ പര്യവേഷണം നടത്താനുതകുന്ന റോബോട്ടുകള്‍ ആവശ്യമാണ്’- എന്നാണ് ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയിലെ പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്ററായ ഏഥന്‍ ഷേളര്‍ പറയുന്നത്.
Discussion about this post