ഇപ്പോൾ ഇറങ്ങുന്ന സിനിമകളിലെ ഗാനങ്ങളെ വിമർശിച്ച് സിനിമാഗാന നിരൂപകൻ ടി പി ശാസ്തമംഗലം. ഗുരുവായൂരമ്പലനടയിലെയും വാഴ യുടെയും ഗാനങ്ങളെയുമാണ് ടി പി ശാസ്തമംഗലം വിമർശിച്ചത്. പി ഭാസ്‌കരൻ ജന്മശതാബ്ദി ആഘോഷത്തിനിടയിലായിരുന്നു രൂക്ഷ വിമർശനം.
സിനിമയിലെ വരികൾ പ്രത്യേകം എടുത്ത് പറഞ്ഞാണ് അദ്ദേഹം വിമർശിച്ചത്. ഏയ് ബനാനേ ഒരു പൂ തരാമോ ഏയ് ബനാനേ ഒരു കായ് തരാമോ എന്ന ഗാനത്തിനെ കുറിച്ചായിരുന്നു ആദ്യ വിമർശനം. ഇങ്ങനെയുള്ള ഗാനങ്ങൾ ആർക്ക് വേണമെങ്കിലും എഴുതാവുന്നതാണ്. നഴ്‌സറി കുട്ടികൾക്ക് വരെ എഴുതാം. ഇതിന് ഭാസ്‌കരൻ മാസ്റ്ററെ പോലൊരു കവിയുടെ ആവശ്യമില്ല. ഇങ്ങനെയുള്ള ഗാനമെഴുതുന്നവർ ഭാസ്‌കരൻ മാസ്റ്ററുടെ കുഴിമാടത്തിൽ ചെന്ന് നൂറുതവണ തൊഴണമെന്നും അദ്ദേഹം പറഞ്ഞു.
കൃഷ്ണ കൃഷ്ണ എന്ന ഗാനത്തിലെ പൊന്നമ്പല നട തുറന്ന് മഞ്ഞ മുണ്ട് മടക്കി കുത്തി പടയ്ക്ക് നീ ഇറങ്ങി വന്നാൽ എന്ന വരി പരാമർശിച്ച് ഗുരുവായൂരപ്പനെന്താ റൗണ്ടിയാണോ എന്നും ടിപി ചോദിച്ചു. അതേ സമയം ഗുരുവായൂരമ്പലനടയിലെയും വാഴയിലെയും പാട്ടുകൾ ഇറങ്ങിയ സമയത്ത് സോഷ്യൽ മീഡിയയിൽ വൻ തരംഗം തന്നെയാണ് സൃഷ്ടിച്ചിരുന്നത്.
Discussion about this post